
കാസര്‍കോട്: അടിയന്തരാവസ്ഥ കാലത്ത് വിവാദമായ രാജന്‍ കേസില്‍ ഏക സാക്ഷി ആയിരുന്ന കാസര്‍ഗോഡ് ചൗക്കി കെ.കെ പുറം ചെമ്പകം വീട്ടില്‍ പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍(89) നിര്യാതനായി. കോഴിക്കോട് എന്‍ജിനിയറിംഗ് കോളേജ് മുന്‍ അധ്യാപകനാണ്. കൊല്ലം ടി.കെ.എം കോളേജ്, കോഴിക്കോട് ആര്‍.ഇ.സി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും ഭട്കല്‍ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
യമനിലെ ഏദനില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ കോളേജ് സ്ഥാപകനും അഡ്മിനിസ്ട്രേഷന്‍ ഡയറക്ടറുമായിരുന്നു. സൗദി അറോബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയില്‍ എന്‍ജിനീയറായും ജോലി നോക്കി.
ഭാര്യ: ഉമ്മുല്‍ ബര്‍ക്കത്ത് ജമീല. മക്കള്‍: ഫരീദ ഗഫാര്‍, ജമാലുന്നിസ ഗഫാര്‍, ഷഹനാസ് ഗഫാര്‍, ഷാജിര്‍ ഗഫാര്‍. മരുമക്കള്‍: യാക്കൂബ്, അനീസ്, നിഷാദ്, മൗഷ്മി. സഹോദരങ്ങള്‍: കെ.കെ. അബ്ദുള്‍ ജലീല്‍, പരേതരായ കെ.കെ. മാഹിന്‍, സക്കീന, കെ.കെ. ഇബ്രാഹിം, കെ.കെ. ഷംസുദ്ദീന്‍.