Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്റൈന്‍ സ്വപ്‌നത്തിനുമേല്‍ കേപ്പിന്റെ പ്രതിരോധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 09:46 am IST
inFootball
മെസി പരിശീലനത്തിനിടെ

മെസി പരിശീലനത്തിനിടെ

മയാമി: ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിനിനെയും ഉറുഗ്വെയെയും സൗദി അറേബ്യയെയും ഉജ്ജ്വല പ്രതിരോധം തീര്‍ത്ത് വരച്ചവരയില്‍ പിടിച്ചുകെട്ടി ചരിത്രം കുറിച്ച ഈ ലോകകപ്പിലെ നവാഗതരായ കേപ് വെര്‍ദെ റൗണ്ട് ഓഫ് 32ലെ പോരാട്ടത്തിനിറങ്ങുന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് എതിരാളികള്‍. നാളെ പുലര്‍ച്ചെ 3.30നാണ് കളി. മെസിയുടെ അര്‍ജന്റീനയെയും കരുത്ത പ്രതിരോധം തീര്‍ത്ത് ഗോളടിക്കാന്‍ വിടാതെ കേപ് വെര്‍ദെ പിടിച്ചുകെട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഗ്രൂപ്പ് ജെയില്‍ നിന്ന് മൂന്ന് കളികളും ആധികാരികമായി ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് മെസ്സിപ്പട നോക്കൗട്ട് റൗണ്ടിലെത്തിയത്. അള്‍ജീരിയയെ 3-0നും ഓസ്ട്രിയയെ 2-0നും ജോര്‍ദാനെ 3-1നും പരാജയപ്പെടുത്തിയ അവര്‍ ആകെ മൂന്ന് കളികളില്‍ നിന്ന് എട്ട് ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. മൂന്ന് കളികളില്‍ നിന്ന് ആറ് ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എംബപ്പെയ്‌ക്കൊപ്പം ഒന്നാമതാണ് മെസി. ഗ്രൂപ്പിലെ അവസാന കളിയില്‍ ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന മെസി ഇന്ന് തുടക്കം മുതല്‍ മൈതാനത്തുണ്ടാവും. 4-4-2 ശൈലിയില്‍ ഇറങ്ങുന്ന ടീമില്‍ മെസിക്കൊപ്പം ലൗതാരോ മാര്‍ട്ടിനസും സ്ട്രൈക്കറായി എത്തും. മികച്ച മധ്യ-മുന്നേറ്റ നിരയാണ് സ്‌കലോണിയുടെ സംഘത്തിന്റെ കരുത്ത്. ഡിപോളും മക്ക്അലിസ്റ്ററും ഫെര്‍ണാണ്ടസും അല്‍മാഡയും അടങ്ങുന്ന മധ്യനിര എതിരാളികളുടെ പേടിസ്വപ്നമാണ്. പ്രതിരോധത്തില്‍ മൊലിന, റൊമേരോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ഫകുണ്ടോ എന്നിവരും അണിനിരക്കുമ്പോള്‍ അര്‍ജന്റൈന്‍ ടീം തികച്ചും സന്തുലിതമാണ്. ഗോള്‍വലയ്‌ക്ക് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനസും എത്തും. എന്നാല്‍ 40-ാം വയസ്സിലും അക്രോബാറ്റിക് സ്റ്റൈലില്‍ രക്ഷപ്പെടുത്തലുകള്‍ നടത്തി അത്ഭുത പ്രകടനം നടത്തുന്ന വൊസീഞ്ഞോയെ കീഴടക്കി ഗോളടിക്കാന്‍ മെസ്സിയും കൂട്ടരും അല്പം വിയര്‍ക്കുമെന്ന് ഉറപ്പാണ്.

അതേസമയം ആദ്യമായി ലോകകപ്പില്‍ പങ്കെടുക്കാനെത്തിയ കേപ് വെര്‍ദെ വിസ്മയം തീര്‍ത്താണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലെത്തുന്ന ഏറ്റവും ചെറിയ ജനസംഖ്യയുള്ള രാജ്യമായി അവര്‍ ചരിത്രവും സൃഷ്ടിച്ചു. ഗ്രൂപ്പ് എച്ചില്‍ സ്പെയിനിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കേപ് വെര്‍ദെ റൗണ്ട് ഓഫ് 32ല്‍ എത്തിയത്.

ഗ്രൂപ്പ് മത്സരത്തില്‍ മൂന്നും സമനില പിടിച്ചുവാങ്ങിയ അവര്‍ കരുത്തുറ്റ പ്രതിരോധം തീര്‍ത്താണ് സപെയിനിനെയും ഉറുഗ്വെയെയും പിടിച്ചുകെട്ടിയത്. കേപ് വെര്‍ദെ കെട്ടിപ്പൊക്കിയ പ്രതിരോധത്തിനും ഗോളി വൊസീഞ്ഞോയുടെ അത്ഭുത പ്രകടനത്തിനും മുന്നില്‍ സ്പെയിനിന്റെ താരനിര ഒരിക്കല്‍ പോലും ഗോളടിക്കാനാവാതെ വിയര്‍ത്തു. ഈ മത്സരത്തില്‍ മാത്രം 7 ഉജ്ജ്വല രക്ഷപ്പെടുത്തലുകളാണ് വൊസീഞ്ഞോ നടത്തിയത്. ഗ്രുപ്പിലെ മൂന്ന് മത്സരങ്ങളില്‍ രണ്ട് ക്ലീന്‍ ഷീറ്റുകളാണ് വെര്‍ദെ സ്വന്തമാക്കിയത്. ഉറുഗ്വെയ്‌ക്കെതിരെ രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും രണ്ടെണ്ണവും തിരിച്ചുകൊടുക്കുകയും ചെയ്തു.

കടലാസില്‍ കരുത്തര്‍ അര്‍ജന്റീനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ശക്തമായ പ്രതിരോധത്തിലൂടെ അര്‍ജന്റീനയെ സമ്മര്‍ദ്ദത്തിലാക്കി, മികച്ച കൗണ്ടര്‍ അറ്റാക്കുകളിലുടെയും സെറ്റ് പീസുകളിലൂടെയും അവസരങ്ങള്‍ സൃഷ്ടിച്ച് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേപ് വെര്‍ദെക്കാവും. കഴിഞ്ഞ കളികളില്‍ അത് കണ്ടതുമാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി എതിരാളികളെ സമ്മര്‍ദത്തിലാക്കുക എന്നതായിരിക്കും അര്‍ജന്റീനയുടെ ലക്ഷ്യം. ഇരു ടീമുകളും തമ്മില്‍ ആദ്യമായാണ് ഏറ്റുമുട്ടാനിറങ്ങുന്നത്.

സാധ്യതാ ഇലവന്‍

അര്‍ജന്റീന: എമിലിയാനോ മാര്‍ട്ടിനസ്, നഹുവല്‍ മൊലിന, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ഫകുണ്ടോ മദീന, റോഡ്രിഗോ ഡി പോള്‍, മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, തിയാഗോ അല്‍മാഡ, ലയണല്‍ മെസ്സി, ലൗടാരോ മാര്‍ട്ടിനെസ്.

കേപ് വെര്‍ദെ: വൊസീഞ്ഞ, സ്റ്റീവന്‍ മൊറേറ, റോബര്‍ട്ടോ പിക്കോ, ഡൈനി ബോര്‍ജസ്, സിഡ്നി കബ്രാള്‍, കെവിന്‍ പിന, റയാന്‍ മെന്‍ഡസ്, ഡെറോയ് ഡ്വാര്‍ട്ടെ, ജാമിറോ മോണ്ടെറോ, ജോവന്‍ കബ്രാള്‍, ഡെയ്‌ല ലിവ്‌റമെന്റോ.

Tags: FIFA World Cup 2026Lionel MessiArgentina football teamcape verde
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലയണല്‍ മെസി വിരമിക്കുന്നു?

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ ഹെ മെസ്സി അന്തരിച്ചു

Football

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

പുതിയ വാര്‍ത്തകള്‍

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.