കൊല്ലം:ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.ഇരവിപുരം കയ്യാലക്കല്‍ സ്വദേശി സജീവിന്റെയും ഭാര്യ സമിതയുടെയും പരാതിയില്‍ ഇരവിപുരം പൊലീസ് ആണ് കേസെടുത്തത്.
ഇരവിപുരം സ്വദേശി നിസാമിനെ പ്രതിയാക്കിയാണ് കേസെടുത്തത്. സജീവിന്റെ മരണാനന്തര ചടങ്ങിനായി പണപ്പിരിവ് നടത്തിയെന്നാണ് കേസ്. നിസാമിന്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ട്‌ലൂടെ 19000 രൂപ കൈവശപ്പെടുത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. നിസാമിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു.
















