Kerala

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: വിബി ജി റാം ജി പദ്ധതി പ്രകാരം തുടക്ക ദിനത്തില്‍ തന്നെ ഏകദേശം 70,000 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനത്തിനായി. 14 ജില്ലകളിലെ ഗ്രാമ പഞ്ചായത്തുകളിലും പദ്ധതി ആരംഭിച്ചു. തുടക്ക ദിനത്തില്‍ 20,000ന് മേല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച കൊല്ലമാണ് മുന്നില്‍. തിരുവനന്തപുരമാണ് രണ്ടാമത്.

നാല് പ്രധാന മേഖലകളിലാണ് ശ്രദ്ധ. ജല സുരക്ഷ, റോഡ്, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, കാലാവസ്ഥാ പ്രതിരോധത്തിനുള്ള പ്രത്യേക പ്രവൃത്തികള്‍ എന്നിവ.

ഗ്രാമ പഞ്ചായത്ത് തലത്തില്‍ തയാറാക്കുന്ന വികസിത ഗ്രാമ പഞ്ചായത്ത് പ്ലാനനുസരിച്ചാണ് പുതിയ പദ്ധതി പ്രവൃത്തികള്‍. പ്രാദേശികാസൂത്രണത്തിന് മുന്‍ഗണനയുണ്ട്. പഞ്ചായത്തിന്റെ എല്ലാ വികസന പദ്ധതികളും ഇതില്‍ ചേര്‍ക്കണം. പ്രവൃത്തികളുടെ പട്ടിക അംഗീകരിച്ച് ദേശീയ തലത്തിലുള്ള പ്രധാനമന്ത്രി ഗതിശക്തി യോജനയുമായി സംയോജിപ്പിക്കും. മിഷന്‍ അമൃത് സരോവറിലൂടെ പുനരുജ്ജീവിപ്പിച്ച 68,000ലധികം ജലാശയങ്ങളെ അടിസ്ഥാനമാക്കി കൃഷിയെ സഹായിക്കുന്ന ജല സംരക്ഷണത്തിന് പദ്ധതിയില്‍ മുന്‍തൂക്കമേകുന്നു.

വെള്ളപ്പൊക്ക നിയന്ത്രണം, ജല സംരക്ഷണം എന്നിവയിലൂടെ കാലാവസ്ഥാ അപകടങ്ങളെ നേരിടാനുള്ള പ്രവൃത്തികള്‍ക്കും പദ്ധതിയില്‍ മുന്‍തൂക്കമുണ്ട്. 318 ഇനം പ്രവൃത്തികളുടെ പട്ടികയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.

Recent Posts