Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 06:07 am IST
in Football

മെക്‌സിക്കോ സിറ്റി: കനത്ത മഴയും ഇടിമിന്നലും അവസാനിച്ച് ഒരു മണിക്കൂര്‍ വൈകി ലോകകപ്പിലെ റൗണ്ട് ഓഫ് 32ലെ മത്സരം തുടങ്ങിയപ്പോള്‍ മൈതാനത്ത് കണ്ടത് മെക്സിക്കന്‍ തിരമാലകളുടെ രൗദ്രഭാവം. കളിയുടെ ആദ്യ പകുതിയില്‍ ആര്‍ത്തലച്ച മെക്സിക്കന്‍ തിരമാലകള്‍ക്ക് മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ച ഇക്വഡോര്‍ കളിയില്‍ 2-0ന് തോറ്റ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോയപ്പോള്‍ ആതിഥേയരായ മെക്സിക്കോ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. 22-ാം മിനിറ്റില്‍ ജൂലിയന്‍ ക്വിനോനെസും 31-ാം മിനിറ്റില്‍ റൗള്‍ ജിമെനെസുമാണ് മെക്സിക്കോയുടെ വിജയഗോളുകള്‍ നേടിയത്. ഇംഗ്ലണ്ട്-കോംഗോ മത്സര വിജയികളാണ് പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കോയുടെ എതിരാളികള്‍. കളിയുടെ പരിക്ക് സമയത്ത് വായപൊത്തി മൈതാനത്ത് സംസാരിച്ചതിന് ഇക്വഡോറിന്റെ പിയറോ ഹിന്‍കാപ്പിയക്ക് റെഡ് കാര്‍ഡ് ലഭിക്കുകയും ചെയ്തു.

40 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് മെക്സിക്കോ ലോകകപ്പില്‍ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നത്. 1986-ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പിലാണ് അവസാനമായി അവര്‍ നോക്കൗട്ടില്‍ വിജയിച്ചത്. 1990ല്‍ യോഗ്യത നേടാന്‍ കഴിയാതിരുന്ന അവര്‍ 1994 മുതല്‍ 2018 വരെയുള്ള എല്ലാ ലോകകപ്പുകളിലും പ്രീ ക്വാര്‍ട്ടറില്‍ എത്തിയെങ്കിലും മുന്നോട്ടുപോകാന്‍ അവര്‍ക്കായില്ല. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയും ചെയ്തു.

എണ്‍പതിനായിരത്തിലേറെ ആരാധകരെ സാക്ഷിയാക്കി മെക്സിക്കോ സിറ്റിയിലെ അസ്റ്റേക്ക സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ മെക്സിക്കോയുടെ സമഗ്രാധിപത്യമായിരുന്നു. ജൂലിയന്‍ ക്വിനോനെസും റൗള്‍ ജിമെനസും റോബര്‍ട്ടോ ആല്‍വരാഡോയുമെല്ലാം നിരന്തരം ഇക്വഡോര്‍ ഗോള്‍മുഖത്ത് ആക്രമണങ്ങള്‍ മെനഞ്ഞു. ഇതോടെ ഇക്വഡോര്‍ പ്രതിരോധം ആടിയുലഞ്ഞു. കളിയുടെ 22-ാം മിനിറ്റില്‍ മെക്സിക്കോ ആദ്യ നിറയൊഴിച്ചു. തുടര്‍ച്ചയായി പാഴാക്കിയ അവസരങ്ങള്‍ക്കുശേഷമായിരുന്നു ഗോള്‍. സ്വന്തം പകുതിയില്‍ നിന്ന് റോബര്‍ട്ടോ ആല്‍വാരഡോ നല്‍കിയ ലോങ് പാസ് സ്വീകരിച്ച് ഒറ്റയ്‌ക്ക് മുന്നേറിയ ബോക്സില്‍ കടന്നശേഷം തന്നെ തടയാനെത്തിയ രണ്ട് ഇക്വഡോര്‍ താരങ്ങള്‍ക്കടിയിലൂടെ ജൂലിയന്‍ ക്വിനോനെസ് തൊടുത്ത കിടിലന്‍ ഷോട്ട് ഇക്വഡോര്‍ ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ കയറി. ഇതിന് മുന്‍പ് ഇക്വഡോറിന് ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അവരുടെ യെബോ ബോക്സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ട് ഗോളിയുടെ കൈയില്‍ തട്ടി നേരിയ വ്യത്യാസത്തിലണ് പുറത്തുപോയത്. ലീഡ് നേടിയതോടെ മെക്സിക്കോ മുന്നേറ്റം ശക്തമാക്കി. വിങ്ങുകളിലൂടെ ആല്‍വരാഡോയും ക്വിനോനെസും നടത്തിയ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ഇക്വഡോര്‍ പ്രതിരോധം ഏറെ ബുദ്ധിമുട്ടി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 31-ാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും നേടി. ആദ്യ ഗോളടിച്ച് പത്ത് മിനിറ്റ് തികയുന്നതിന് മുന്നേ മെക്സിക്കോ രണ്ടാം ഗോളും നേടി. ഇക്വഡോര്‍ പ്രതിരോധം ഭേദിച്ച് ക്വിനോനെസ് നല്‍കിയ പാസ് ഒട്ടും സമയംകളയാതെ റൗള്‍ ജിമെനസ് വലയിലാക്കുകയായിരുന്നു. ഇതോടെ രണ്ടാം പകുതിയില്‍ മെക്സിക്കോ 2-0ന് മുന്നില്‍.

രണ്ട് ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ മെക്സിക്കോ ആദ്യപകുതിയിലെ പോലെ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നില്ല. ഇതോടെ അവരുടെ നീക്കങ്ങളുടെ വേഗത കുറഞ്ഞപ്പോള്‍ ഇക്വഡോര്‍ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ മെക്സിക്കന്‍ പ്രതിരോധം പൊളിച്ച് ഗോളടിക്കാന്‍ അവര്‍ക്കായില്ല. നില്‍സണ്‍ അംഗൂളോയും മോയ്‌സെസ് കായ്‌സെഡോയും എന്നര്‍ വലന്‍സിയയും ഗോണ്‍സാലോ പ്ലാറ്റയുമെല്ലാം കാര്യമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും മെക്‌സിക്കന്‍ പ്രതിരോധം ഉറച്ചുനിന്നു. ഇതോടെ വിജയവും പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തും മെക്സിക്കോയ്‌ക്ക് സ്വന്തമായി.

Tags: FIFA World Cup 2026world cup round of 32Mexico defeats Ecuadorpre-quarterfinals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Editorial

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

പുതിയ വാര്‍ത്തകള്‍

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.