Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും വീണ്ടും നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇരുകൂട്ടരും ഒരുമിച്ച് നീങ്ങാനുള്ള നീക്കം തുടങ്ങിയത്. ചരട് വലിക്കുന്നത് മുന്‍മന്ത്രി വി.ശിവന്‍കുട്ടിയും

കോര്‍പറേഷനിലെ ഭരണ സ്തംഭനം ആരോപിച്ച് കെ.എസ്. ശബരീനാഥന്റെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ നീക്കം നടത്തിയിരുന്നു. യുഡിഎഫ് കൊണ്ടു വരുന്ന പ്രമേയത്തില്‍ ഒപ്പിടേണ്ടതില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം തീരുമാനമെടുത്തു. നീക്കം പാളിയതോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അക്രമം ഉണ്ടാക്കിയത്.

സംഘര്‍ഷം ഉണ്ടായ സമയം പുറത്തുപോയ എല്‍ഡിഎഫ് അംഗങ്ങള്‍ ഉടന്‍ തിരികെ വന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരെ ആശ്വസിപ്പിച്ചു. ബിജെപിക്കെതിരെ കൈകോര്‍ത്ത് മുദ്രാവാക്യവും വിളിച്ചു. അല്‍പ്പ സമയത്തിനകം മുന്‍ മന്ത്രി വി. ശിവന്‍കുട്ടി കോര്‍പറേഷനിലെത്തി എല്‍ഡിഎഫ് അംഗങ്ങളെ കണ്ട ശേഷം ശബരീനാഥനുമായി സംസാരിച്ചു. ഇതനുസരിച്ചാണ് അടുത്ത നീക്കം.

നീക്കം സിപിഎം ജില്ലാ നേതൃത്വം അംഗീകരിക്കിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സിപിഐയെ മുന്നില്‍ നിര്‍ത്തി നീക്കം നടത്താനാണ് ശിവന്‍കുട്ടി ചരട് വലിക്കുന്നത്. ശബരീനാഥനും ശിവന്‍കുട്ടിയുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ട്. സ്വതന്ത്രരുമായും സിപിഎം ജില്ലാ നേതൃത്വവുമായി സംസാരിക്കാന്‍ സിപിഐയും നീക്കം തുടങ്ങി