Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 11:26 pm IST
inFootball

മോണ്‍ടെറി: ലോകഫുട്‌ബോളില്‍ ഓറഞ്ച് പൂക്കുമ്പോള്‍ അതിന്റെ സുഗന്ധം നെതര്‍ലന്‍ഡ്‌സിന്റെ കാലുകളില്‍ നിന്നാണ് പടരാറ്. എന്നാല്‍ ഇത്തവണ ആ ഓറഞ്ച് തോട്ടത്തിലേക്ക് കടന്നുവന്നത് മരുഭൂമിയുടെ ചൂടന്‍ കാറ്റായിരുന്നു. ആ കാറ്റ് ഒടുവില്‍ തീയായി പടര്‍ന്നു. 120 മിനിറ്റോളം നീണ്ട പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഓറഞ്ച് മതില്‍ തകര്‍ക്കാനായില്ല മൊറോക്കോയ്‌ക്ക്. പക്ഷേ, പെനാല്‍റ്റി ഷൂട്ടൗട്ടെന്ന വിധിയുടെ വേദിയില്‍ കഥ മാറി. അവിടെ തണുത്ത മനസ്സും ഉരുക്കിന്റെ ആത്മവിശ്വാസവും കാട്ടിയത് ആഫ്രിക്കയുടെ സിംഹങ്ങളായിരുന്നു. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിന് ഓറഞ്ച് പടയെ വീഴ്‌ത്തിയ മൊറോക്കോ, വര്‍ഷങ്ങളായി യൂറോപ്യന്‍ ശക്തികള്‍ കാത്തുസൂക്ഷിച്ചിരുന്ന അഭിമാനത്തിന്റെ വേലിയിലും തീ കൊളുത്തി. ലോകകപ്പ് ഫുട്ബോളില്‍ നെതര്‍ലന്‍ഡ്സ് പുറത്ത്. റൗണ്ട് ഓഫ് 32-ലെ പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

യൂറോപ്യന്‍ വമ്പന്മാരായ നെതര്‍ലന്‍ഡ്‌സും ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. തുല്യശക്തികള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം തുടക്കത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു. കളി മുറുകവേ മൊറോക്കേ പന്തിന്‍മേല്‍ ആധിപത്യം ഉറപ്പിക്കുന്നതാണ് കണ്ടത്. 70 ശതമാനവും പന്ത് കൈവശം വച്ച അവര്‍ അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 11 തവണയാണ് ഡച്ച് വല ലക്ഷ്യമിട്ടത്. അതേസമയം രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ ആറ് ഷോട്ടുകള്‍ മാത്രമാണ് നെതര്‍ലന്‍ഡ്സിന് മത്സരത്തില്‍ തൊടുക്കാന്‍ കഴിഞ്ഞത്.

മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു. എന്നാല്‍ ആദ്യ ഗോള്‍ കാണാന്‍ 72-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഡച്ചിന്റെ കോഡി ഗാക്പോയാണ് ലക്ഷ്യം കണ്ടത്. പകരക്കാരനായി ഇറങ്ങിയതിനു പിന്നാലെ വുട്ട് വെര്‍ഗ്‌ഹോസ്റ്റന്‍ നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഗോളി വെര്‍ബ്രൂഗന്‍ ക്ലിയര്‍ ചെയ്ത പന്ത് വെര്‍ഗ്‌ഹോസ്റ്റ് ഹെഡ് ചെയ്ത് സമ്മര്‍വില്ലിന് നല്‍കുകയായിരുന്നു. മൊറോക്കന്‍ പ്രതിരോധനിരയെ മറികടന്ന് ബോക്‌സിന് അരികിലെത്തിയ സമ്മര്‍വില്‍ വീഴുന്നതിന് തൊട്ടുമുന്‍പായി പന്ത് പാസ് ചെയ്തു. ഓടിയെത്തിയ ഗാക്‌പോ അവസരം മുതലെടുത്ത് പന്ത് വലയിലാക്കി.

ഗോള്‍ നേടിയ ഉടന്‍ തന്നെ ഗാക്‌പോ കണ്ണീരോടെ നിലത്തിരുന്നു. സഹതാരങ്ങള്‍ ഓടിയെത്തി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. രണ്ടു ദിവസം മുന്‍പാണ് കോഡി ഗാക്പോയുടെയും പങ്കാളി നോവ വന്‍ഡര്‍ ബേയുടെയും ഗര്‍ഭസ്ഥ ശിശു അന്തരിച്ചത്. അതിന്റെ വേദന വിട്ടുമാറും മുന്‍പാണ് ഗാക്പോ, രാജ്യത്തിനായി മൈതാനത്ത് കളിക്കാന്‍ ഇറങ്ങിയത്.

പിന്നിലായതോടെ മൊറോക്കോ മുന്നേറ്റം ശക്തമാക്കി. തുടര്‍ച്ചയായി അവര്‍ എതിര്‍ ഗോള്‍മുഖം റെയ്ഡ് ചെയ്തെങ്കിലും ഗോള്‍വിട്ടുനിന്നു. ഇതോടെ നെതര്‍ലന്‍ഡ്സ് വിജയം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ പരിക്ക് സമയത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ഡച്ചിനെ ഞെട്ടിച്ച് മൊറോക്കോയുടെ സമനില ഗോള്‍. പകരക്കാരനയി ഇറങ്ങിയ താല്‍ബിയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. താല്‍ബി മൈതാനത്തിന്റെ ഇടതുവശത്ത് നിന്ന് പന്ത് സ്വീകരിച്ച്, വലതുവശത്തേക്ക് വെട്ടിത്തിരിഞ്ഞ് ബോക്‌സിലേക്ക് നല്‍കിയ പന്ത് ഡച്ച് ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈക്കിനെ മറികടന്ന് ഡിയോപ് കിടിലന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

അഞ്ച് മിനിറ്റ് കൂടി പരിക്ക് സമയത്തെ കളി നീണ്ടെങ്കിലും വിജയഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കുമായില്ല. അതോടെ കളി അധിക സമയത്തിലേക്ക്. അധികസമയത്തിന്റെ ഇരു പകുതികളിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

Tags: FIFA World Cup 2026Morocco vs Netherlands
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.