Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

ഡോ. എം.പി. മിത്ര by ഡോ. എം.പി. മിത്ര
Jun 28, 2026, 06:48 am IST
in Samskriti, Health

രസായന ചികിത്സ, വാര്‍ദ്ധക്യത്തെ ആരോഗ്യപൂര്‍ണമായി അഭിമുഖീകരിക്കുന്നതിനുള്ള ആയുര്‍വേദത്തിന്റെ മുഖ്യ സംഭാവനകളിലൊന്നായതിനാല്‍, അതിന്റെ തത്ത്വങ്ങളും പ്രായോഗിക പ്രസക്തിയും കൂടുതല്‍ വിശദമാക്കേണ്ടതുണ്ട്. മറ്റൊരു വൈദ്യശാസ്ത്രത്തിലും പരാമര്‍ശിക്കപ്പെടാത്തതും, ആരോഗ്യത്തിന്റെ നിലനില്പിനു നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാനും കഴിയുന്ന ഒരു ചികിത്സാ സമ്പ്രദായമാണ് ഇത്. രസായനം എന്ന പദത്തില്‍തന്നെ ആ ചികിത്സയുടെ സത്ത അഥവാ അര്‍ത്ഥം ലയിച്ചുകിടപ്പുണ്ട്. രസം എന്നാല്‍ പോഷണം; അയനം എന്നാല്‍ സഞ്ചാരപാത. ശരീരത്തിന്റെ യഥാതഥമായ സഞ്ചാരപാതയെ പോഷിപ്പിക്കുന്നത് എന്ന് പറയാം. ശരീരത്തിലെ കോശങ്ങള്‍ അനുനിമിഷം നശിക്കുകയും വീണ്ടും പുതിയവ ഉണ്ടാകുകയും ചെയ്യുന്നു എന്നത് ആധുനിക സയന്‍സും അംഗീകരിക്കുന്നു. വയോജനങ്ങളില്‍ കോശ നാശം കൂടുതലും പുതിയവ ഉണ്ടാകുന്നത് കുറവും ആയിരിക്കും. ഈ സാഹചര്യത്തെ മറികടന്നു കോശ പുനരുജ്ജീവനം നല്‍കുന്നതിനും, ധാതുക്കളെ പോഷണം ചെയ്യുന്നതിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും, ഓര്‍മ്മയും ബുദ്ധിശക്തിയും മെച്ചപ്പെടുത്തുന്നതിനും അതിലൂടെ ദീര്‍ഘായുസ്സ് ലഭിക്കുന്നത്തിനും കഴിയും. വാര്‍ദ്ധക്യം മന്ദഗതിയിലാക്കുവാന്‍ ഈ ചികിത്സ തീര്‍ച്ചയായും ഉപകരിക്കും

ആയുര്‍വേദത്തിലെ രസായന ചികിത്സയെക്കുറിച്ചു ആധുനിക ഗവേഷണങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. ഇത് കേവലം ഒരുരോഗചികിത്സാ സമീപനമല്ലെന്നും, മറിച്ച് Healthy Ageing, Immunomodulation, Rejuvenation, Adaptogenic Support, Quality of Life Enhancement എന്നീ മേഖലകളില്‍ ശ്രദ്ധേയമായ സാദ്ധ്യതകള്‍ ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട് ; പ്രത്യേകിച്ചും ഇനി പറയുന്ന മേഖലകളില്‍. പ്രതിരോധശേഷി (Immuntiy) മെച്ചപ്പെടുത്തല്‍, ആന്റി ഓക്സിഡന്റ് പ്രവര്‍ത്തനംവഴി കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസില്‍ നിന്ന് സംരക്ഷിക്കല്‍, ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് (Adaptogenic effect) വര്‍ദ്ധിപ്പിക്കല്‍, വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനക്ഷമതക്കുറവുകള്‍ പരിഹരിക്കാനുള്ള സാധ്യത, ജീവിത ഗുണനിലവാരം (Qualtiy of Life) മെച്ചപ്പെടുത്തല്‍, മനസ് നാഡീവ്യൂഹം പ്രതിരോധ വ്യൂഹം (sPychoneuro immunological axis) എന്നിവയുടെ സന്തുലിതാവസ്ഥ നിര്‍മ്മാണം എന്നിവയില്‍ രസായന ചികിത്സയ്‌ക്ക് സുപ്രധാനമായ പങ്കുവഹിക്കാന്‍ കഴിയും. രസായന ചികിത്സയുടെ സാധ്യതകള്‍ ഇന്ന് അന്തര്‍ദേശീയതലത്തില്‍, ലോക ആരോഗ്യസംഘടന ഉള്‍പ്പടെ, കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണ് .’

രസായനങ്ങളുടെവിഭാഗങ്ങള്‍

1. കാമ്യ രസായനം: ആരോഗ്യവും ഉന്മേഷവും വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു. പ്രാണകാമം ദീര്‍ഘായുസ്സിന്, മേധാകാമം ബുദ്ധിശക്തിക്ക്, ശ്രീകാമം കാന്തിക്കുംഉന്മേഷത്തിനും ഇവ ഉപവിഭാഗങ്ങള്‍ ആണ്

2. നൈമിത്തിക രസായനം :പ്രത്യേകതരം രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന രസായനങ്ങള്‍.
ഉദാഹണം, ഗുഡൂചി -പ്രതിരോധശേഷിക്ക്, ആമലകി- മെറ്റബോളിക് പ്രശ്നങ്ങളില്‍ , അശ്വഗന്ധ- ബലഹീനതയില്‍

3. ആജസ്രിക രസായനം: ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാവുന്ന പോഷക രസായനങ്ങള്‍. ഉദാഹരണങ്ങള്‍: പാല്‍, നെയ്യ്, തേന്‍, ഈന്തപ്പഴം.
വയോജനങ്ങള്‍ക്ക് പ്രയോജനകരമായ പ്രധാന രസായന ഔഷധങ്ങളെപ്പറ്റി അറിവിന് മാത്രമായി സൂചിപ്പിക്കാം. ശരീരഘടന മനസ്സിലാക്കി ഒരു ആയുര്‍വേദ ഡോക്ടര്‍ക്ക് മാത്രമേ ചികിത്സാര്‍ത്ഥം ഇത് ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

1.അശ്വഗന്ധ -ശരീരബലം വര്‍ദ്ധിപ്പിക്കുന്നു, മാനസികസമ്മര്‍ദ്ദം കുറയ്‌ക്കുന്നു, ഉറക്കം മെച്ചപ്പെടുത്തുന്നു മാംസപേശികളെ ശക്തിപ്പെടുത്തുന്നു. ആധുനിക ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഈ ഔഷധത്തിനു ഹൃദയത്തെ സംരക്ഷിക്കുന്നതിനും, പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും, ബാക്റ്റീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനും, ഞരമ്പുകള്‍ക്കു സംരക്ഷണം ഒരുക്കുന്നതിനും ,ശരീരത്തിലെ നീര്‍ക്കെട്ടിനെ നിയന്ത്രിക്കുന്നതിനും കഴിവ് ഉണ്ട് എന്നാണ്.

2. ആമലകി- ശക്തമായ ആന്റി ഓക്സിഡന്റ്, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു ,ദഹനം മെച്ചപ്പെടുത്തുന്നു, ദീര്‍ഘായുസ്സിന് സഹായിക്കുന്നു.

3.ഗുഡൂചി: രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു, അണുബാധയും ദാഹവും കുറയ്‌ക്കുന്നു, കരള്‍ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സ്ത്രീകള്‍ക്ക് മാസമുറ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അമിത ഉഷ്ണത്തെ കുറയ്‌ക്കും

4.ബ്രഹ്‌മി, ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നു, ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു,മാനസിക പ്രശനങ്ങളെ ലഘൂകരിക്കും സ്ട്രെസ്സ് ഹോര്‍മോണുകളെ നിര്ജീവമാക്കും

5.ശതാവരി :ശരീരപോഷണം നല്‍കുന്നു, പലതരം ഹോര്‍മോണ്‍ സമതുലിതാവസ്ഥയ്‌ക്ക് സഹായിക്കുന്നു. ശരീരത്തിലെ വരള്‍ച്ച കുറയ്‌ക്കുന്നു.

രസായന ചികിത്സാരീതികള്‍
1.കുടീ പ്രവേശിക രസായനം – പ്രത്യേകമായി നിര്‍മ്മിച്ചകുടിലില്‍ കര്‍ശന ആഹാര നിയന്ത്രണങ്ങളോടെ നടത്തുന്ന ഗഹനമായ പുനരുജ്ജീവന ചികിത്സ.; ആഴത്തിലുള്ള പുനരുജ്ജീവനം, ധാതു പുനര്‍നിര്‍മ്മാണം ദീര്‍ഘായുസ് വര്‍ദ്ധിക്കല്‍ മുതലായവ .പ്രായോഗിക പരിമിതികള്‍ കാരണം അപൂര്‍വമായെ ഈ ചികിത്സ നടത്താറുള്ളൂ.

2. വാതാതപിക രസായനം -ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രായോഗികമായ രസായനചികിത്സയാണിത്.:പ്രത്യേകം തെരെഞ്ഞെടുത്ത ഔഷധങ്ങള്‍ കഴിച്ചു, ആഹാരനിയന്ത്രണം പാലിച്ചു ജീവിതശൈലികളെ ആരോഗ്യ സൗഹൃദമായി ക്രമീകരിക്കുന്ന രീതിയാണിത്

വയോജനങ്ങളിലെ മാനസികാരോഗ്യ സംരക്ഷണം

ആയുര്‍വേദം ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിനും തുല്യപ്രാധാന്യം നല്‍കുന്നു എന്നത് ഒരുപ്രത്യേകതയാണ്. ധ്യാനം, ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കുക, കൗണ്‍സിലിംഗ്, സാമൂഹിക ഇടപെടലുകള്‍, സാത്വിക ആഹാര ഉപയോഗം, മതിയായ ഉറക്കം, വിശ്രമം ഇവയിലൂടെ ഇത് സാധിതമാക്കാം. ഉത്കണ്ഠ കുറയ്‌ക്കാനും വിഷാദം അകറ്റുവാനും, ഏകാന്തത ഒഴിവാക്കുവാനും ഓര്‍മ്മക്കുറവ് കുറയ്‌ക്കുവാനും മേല്‍പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഉപകരിക്കും.

Tags: ayurvedaImmunomodulationRejuvenationAdaptogenic SupportQuality of Life EnhancementRasayana treatment
ഡോ. എം.പി. മിത്ര
ഡോ. എം.പി. മിത്ര
(റിട്ട. സീനിയര്‍ മെഡിക്കല്‍ ഓഫീസറും സംസ്ഥാന ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

Kerala

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

പുതിയ വാര്‍ത്തകള്‍

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.