തൃശൂര്‍: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.അരിമ്പൂര്‍ സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്.പെയ്ന്റിംഗ് തൊഴിലാളിയാണ് വൈശാഖ്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. വൈശാഖിന് എലിപ്പനി സ്ഥിരീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. വെളുത്തൂര്‍ മുനയത്താണ് ഇയാള്‍ താമസിക്കുന്നത്. സംസ്‌കാരം ഇന്ന് വൈകിട്ട് വടുക്കര എസ് എന്‍ ഡി പി ശ്മശാശനത്തില്‍.
അതിനിടെ, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 13,747 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ബുധനാഴ്ച മരിച്ച ആറുപേരില്‍ രണ്ടുപേരുടെ മരണം ഡെങ്കിപ്പനി മൂലവും മറ്റ് രണ്ടുപേരുടേത് എലിപ്പനി മൂലവുമാണെന്ന് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് എലിപ്പനി ബാധിച്ചതാണെന്ന് സംശയമുണ്ട്.
















