Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 10:26 pm IST
inKerala, Kozhikode

കോഴിക്കോട് : താമരശേരിയിലെ രണ്ടു സ്‌കൂളുകളിലെ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ത്ഥികളെ ദുരൂഹത സാഹചര്യത്തില്‍ കാണാതായി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയും പ്ലസ് ടു വിദ്യാര്‍ഥിയായ സുഹൃത്തിനെയും ഇയാളുടെ സുഹൃത്തായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയുമാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.മൂന്നു പേരുടെയും മാതാപിതാക്കളുടെ പരാതിയില്‍ താമരശേരി പൊലീസ് പ്രത്യേകം കേസുകളെടുത്ത് നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നു.

പത്താം ക്ലാസുകാരിയെ കാണാതായ പരാതിയാണ് ആദ്യം പൊലീസിലെത്തിയത്. പതിവുപോലെ സ്‌കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നിറങ്ങിയത്. ക്ലാസ് തുടങ്ങിയിട്ടും പെണ്‍കുട്ടിയെ കാണാതായതോടെ അധ്യാപിക വീട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം പുറത്തായത്.

തെരച്ചിലില്‍ പെണ്‍കുട്ടിയുടെ യൂണിഫോം സ്‌കൂളിന് സമീപത്തെ റബര്‍ തോട്ടത്തോടു ചേര്‍ന്നുള്ള പറമ്പില്‍ കണ്ടെത്തി.പെണ്‍കുട്ടിയുടെ സുഹൃത്തായ ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയെയും കൂടി കാണാതായെന്ന വിവരം പിന്നീടാണ് പുറത്തു വന്നത്. ഇയാളുടെ ഉറ്റ സുഹൃത്തിനെയും ഇരുവരുടെയും ഇരുചക്രവാഹനവും കാണാതായി.

സ്‌കൂളിന് സമീപത്തെ പറമ്പില്‍ മൂന്ന് പേരും നില്‍ക്കുന്നത് അടുത്തുളള റബര്‍ തോട്ടത്തിലെ തൊഴിലാളി കണ്ടിരുന്നു. അസ്വാഭാവികമായി കുട്ടികളെ കണ്ട ഇയാള്‍ ഇവരുടെ ചിത്രം പകര്‍ത്തി.ഇവരെ കാണാതായെന്ന വിവരം പുറത്തായതോടെ ഈ ഫോട്ടോകള്‍ ഇയാള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. ഇതില്‍ നിന്നാണ് വിദ്യാര്‍ത്ഥിനിയുടെ ഒപ്പമുള്ളവരുടെ വിവരം ലഭിച്ചത്.

പെണ്‍കുട്ടിയും സുഹൃത്തായ പ്ലസ് ടു വിദ്യാത്ഥിയും ഒരു ബൈക്കിലും സുഹൃത്ത് മറ്റൊരു സ്‌കൂട്ടറിലുമായി താമരശേരിയിലൂടെ പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ നിന്ന് കിട്ടി.ഇരുചക്രവാഹനങ്ങള്‍ ലക്കിടി ചുരം കടന്നു പോയതായി പൊലീസിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുത്തങ്ങ അതിര്‍ത്തി വഴി ഇവര്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം.

കാണാതായവരില്‍ ഒരു ആണ്‍കുട്ടിയുടെ 18,000 രൂപ വിലയുളള സ്മാര്‍ട്‌ഫോണ്‍ 10,000 രൂപയ്‌ക്ക് താമരശേരിയിലെ ഒരു കടയില്‍ വിറ്റതായി പൊലീസ് കണ്ടെത്തി. ഇതിന് ശേഷം മറ്റു രണ്ടു പേരുടെയും പക്കലുള്ള ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്താണ് ഇവര്‍ പോയതെന്നാണ് അറിയുന്നത്. കാണാതായ വിദ്യാര്‍ഥികളെ തേടി പൊലീസും വീട്ടുകാരും മൈസൂരുവിലും പരിസരപ്രദേശങ്ങളിലും തെരച്ചില്‍ നടത്തിവരികയാണ്.

 

 

Tags: GirlStudentsmissing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.