Kerala

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മിഷന്‍ പട്ടികജാതി – വര്‍ഗ വിഭാഗങ്ങള്‍ക്കായി നടത്തിയ ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയവരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് മന്ത്രിക്കും ദേശീയ പട്ടികജാതി കമ്മിഷനും പട്ടികജാതി മോര്‍ച്ച പരാതി നല്‍കി. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നവരുമാണ് വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചു നിയമനം നേടിയത്. പരിശോധനകള്‍ കൂടാതെ വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ 1996 പ്രകാരവും പട്ടികജാതി – വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും കേസെടുക്കണം. അനുവദിച്ച വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കേറ്റുകള്‍ റദ്ദാക്കണം. പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ കര്‍ശനമായ പരിശോധന നടത്തണമെന്നുള്ള 2026ലെ സുപ്രീം കോടതി വിധി ഇവിടെ പാലിക്കപ്പെടുന്നില്ല.

2026 മാര്‍ച്ച് 9ന് പട്ടികജാതി-വര്‍ഗ വികസന വകുപ്പ് സെക്രട്ടറി കര്‍ശന പരിശോധനക്കായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് കാറ്റില്‍ പറത്തിയാണ് വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മാഫിയ കേരളത്തില്‍ സജീവമാണെന്നും ഇതിനെ കുറിച്ചു ഉന്നതതല അന്വേഷണം നടത്തണമെന്നും ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.

Recent Posts