Kerala

മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വെളളിയാഴ്ച അവധി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വെളളിയാഴ്ച അവധി.നേരത്തേ വ്യാഴാഴ്ച ആണ് അവധി പ്രഖ്യാപിച്ചിരുന്നത്.

മാസപ്പിറവി കണ്ടത് പ്രകാരമാണ് മുഹറം വെളളിയാഴ്ച ആചരിക്കുന്നത്.ഈ സാഹചര്യത്തിലാണ് അവധി വെളളിയാഴ്ചയ്‌ലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.വ്യാഴാഴ്ച പ്രവര്‍ത്തി ദിവസമാക്കിയിരുന്നു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വെളളിയാഴ്ച അവധി ആയിരിക്കും.

Recent Posts