Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 06:27 am IST
inFootball

ബോസ്റ്റണ്‍: തുടര്‍ച്ചയായ രണ്ടാം വിജയവും നോക്കൗട്ട് റൗണ്ടും ഉറപ്പിച്ച ഇന്നലെ മൈതാനത്തിറിങ്ങിയ ഇംഗ്ലണ്ടിന് സമനിലക്കുരുക്ക്. ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഘാനയാണ് എല്‍ ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ ഉഗ്രപ്രതിരോധം തീര്‍ത്ത് ഹാരി കെയ്നിനെയും സംഘത്തെയും ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടിയത്. ഒരിക്കല്‍ ക്രോസ് ബാറും ഇംഗ്ലണ്ടിന് മുന്നില്‍ വിലങ്ങുതടിയായി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് പാനമയെ തോല്‍പ്പിക്കുകയും ചെയ്തു. പാനമ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടില്‍ കടക്കുന്ന ടീമുകളെ തീരുമാനിക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കണം. നാല് പോയിന്റുമായി ഇംഗ്ലണ്ടും ഘാനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മൂന്നാമതുള്ള ക്രൊയേഷ്യക്ക് മൂന്ന് പോയിന്റുമുണ്ട്.

കരുത്തരായ ക്രൊയേഷ്യക്കെതിരെ 4-2ന്റെ തകര്‍പ്പന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ പ്രതിരോധക്കോട്ടകെട്ടിയാണ് ഘാന പിടിച്ചുകെട്ടിയത്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ 63,983 കാണികള്‍ സാക്ഷ്യം വഹിച്ച മത്സരത്തില്‍ 79 ശതമാനവും പന്ത് കൈവശംവച്ച ഇംഗ്ലണ്ട് കളിയില്‍ ആകെ 19 ഷോട്ടുകളാണ് ഉതിര്‍ത്തത്. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് നീങ്ങിയത് മൂന്നെണ്ണം മാത്രം. അതേസമയം ഘാന ഒരു ഓണ്‍ ടാര്‍ഗറ്റ് അടക്കം രണ്ട് ഷോട്ടുകള്‍ മാത്രമാണ് പായിച്ചത്.

അതേസമയം ലോകകപ്പില്‍ ആഫ്രിക്കന്‍ രാജ്യങ്ങളോട് ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്ന റിക്കാര്‍ഡ് തകരാതെ കാക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞെങ്കിലും ഘാനയുടെ പ്രതിരോധക്കരുത്തിന് മുന്നില്‍ അവര്‍ പലപ്പോഴും വിയര്‍ത്തു. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ സമനിലയില്‍ അവസാനിപ്പിച്ച ടീമെന്ന റിക്കാര്‍ഡും ഇനി ഇംഗ്ലണ്ടിന് സ്വന്തം. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ 23 മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ 13 എണ്ണവും ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്.

ഇംഗ്ലണ്ട് 4-2-3-1 ശൈലിയിലും ഘാന 5-4-1 ശൈലിയിലുമാണ് ഇറങ്ങിയത്. കളിയുടെ തുടക്കം മുതല്‍ ഇംഗ്ലണ്ട് ഹാരി കെയ്നിന്റെ നേതൃത്വത്തില്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഘാന കൃത്യമായ പ്ലാനിങ്ങോടെ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പാനമയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ഘാന നായകന്‍ തോമസ് പാര്‍ട്ടി മധ്യനിരയില്‍ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്നെ പൂര്‍ണമായും മാര്‍ക്ക് ചെയ്ത് പന്ത് ലഭിക്കാത്ത രീതിയില്‍ പൂട്ടിയിട്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

35-ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് ഏറ്റവും മികച്ച അവസരം ലഭിച്ചത്. അവരുടെ റൈസ് തൊടുത്ത ഹെഡ്ഡര്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു.

രണ്ടാം പകുതിയിലാണ് ഇംഗ്ലീഷ് മുന്നേറ്റങ്ങള്‍ കൂടുതല്‍ ശക്തമായത്. എന്നാല്‍ ഘാന പ്രതിരോധം കോട്ടകെട്ടി കാത്തതോടെ ഗോളെന്ന ലക്ഷ്യം പിഴച്ചു. 86-ാം മിനിറ്റിലാണ് മത്സരത്തിലെ ഏറ്റവും മികച്ച ഗോളവസരം ഇംഗ്ലണ്ടിന് ലഭിച്ചത്. ട്രെന്റ് അലക്സാണ്ടര്‍-ആര്‍നോള്‍ഡ് എടുത്ത മനോഹരമായ കോര്‍ണര്‍ കിക്കിലേക്ക് ഉയര്‍ന്നുചാടിയ യുവതാരം നിക്കോ ഒറെയ്‌ലി ഒരു തകര്‍പ്പന്‍ ഹെഡ്ഡര്‍ ഉതിര്‍ത്തു. എന്നാല്‍ ഘാന കീപ്പറെയും മറികടന്ന പന്ത് പോസ്റ്റിന്റെ ക്രോസ്സ് ബാറിലിടിച്ച് തെറിച്ചു. റീബൗണ്ടില്‍ ലഭിച്ച പന്ത് ഹാരി കെയ്ന്‍ പോസ്റ്റിന് മുകളിലൂടെ അടിച്ചു കളയുകയും ചെയ്തു. ഇന്‍ജ്വറി ടൈമില്‍ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീ-കിക്കിനൊടുവില്‍ മാര്‍ക് ഗുവേഹിയില്‍ നിന്നുള്ള ഹെഡ്ഡര്‍ ഘാന കീപ്പറെയും മറികടന്ന് വലയിലേക്ക് നീങ്ങിയെങ്കിലും ഗോള്‍ ലൈനില്‍ നിന്നിരുന്ന ഘാനയുടെ കോജോ പെപ്രാ ഓപ്പോങ് അദ്ഭുതകരമായി പന്ത് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്ത് ഘാനയുടെ രക്ഷകനായി.

Tags: FIFA World Cup 2026Ghana vs England
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.