ന്യൂഡൽഹി: ദില്ലിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നേരെ പൊലീസ് വെടിവെപ്പ്. ഓൺലൈൻ ടാക്സി ഡ്രൈവറായ പ്രതി ബബ്ലൂവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പോലീസ് കസ്റ്റഡിയിൽ നിന്ന് ഇയാൾ ചാടിപ്പോകാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിർത്തത്. വെടിവെപ്പിൽ കാലിന് പരിക്കേറ്റ പ്രതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ക്യാബ് ഡ്രൈവറെ ചൊവ്വാഴ്ച വൈകുന്നേരം തെളിവെടുപ്പിനായി പ്രതിയെ മാണ്ഡി ഗ്രാമത്തിൽ എത്തിച്ചപ്പോൾ വീണ്ടും നാടകീയ സംഭവങ്ങൾ അരങ്ങേറി. ബിഹാർ സ്വദേശിയായ ബസു കുമാർ സിംഗ് (25) ആണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും, പിന്നീട് പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. മാണ്ഡി റോഡിലെ വിജനമായ സ്ഥലത്തുവെച്ച് കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നും, മുഖം വികൃതമാക്കാൻ കല്ലുകൊണ്ട് തലയ്‌ക്കടിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് ഫരീദാബാദ്-ഗുഡ്ഗാവ് റോഡിന് സമീപമുള്ള വനപ്രദേശത്ത് മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.
ഫുട്പാത്തിൽ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ പുലർച്ചെയാണ് പ്രതി തന്റെ ക്യാബിൽ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, സിസിടിവി ദൃശ്യങ്ങളും കാബ് അഗ്രഗേറ്ററുകളിൽ നിന്നുള്ള വിവരങ്ങളും വിശകലനം ചെയ്താണ് പ്രതിയെ ഏഴ് മണിക്കൂറിനുള്ളിൽ പിടികൂടിയത്. പശ്ചിമ ഡൽഹിയിലെ വികാസ്‌പുരിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ഇയാൾക്ക് മുമ്പും രണ്ട് വധശ്രമ കേസുകളിൽ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ ഭാര്യയും രണ്ട് കുട്ടികളും ബിഹാറിലാണുള്ളത്.
















