India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദല്‍ഹിയിലെ തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ തെരച്ചില്‍ തുടങ്ങി. ഒട്ടേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ടാക്‌സി ഡ്രൈവറായ ബബ്ലു (25) എന്നയാളാണ് അറസ്റ്റിലായത്.
മെഹ്റൊലിയില്‍ ഫുട്പാത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 11 വയസുകാരിയെയാണ് പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഫരീദാബാദ്-ഗുരുഗ്രാം റോഡില്‍ മൃതദേഹം ഉപേക്ഷിച്ചു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

 

Recent Posts