തൃശൂര്‍:പാലിപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു.പരിക്കേറ്റ കള്ളിച്ചിത്ര ഉന്നതിയിലെ ഗോപാലനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആതിരപ്പിള്ളിയിലും കഴിഞ്ഞ ദിവസം കാട്ടാനയാക്രമണം ഉണ്ടായി.വാറ്റിലപാറ വഞ്ചിക്കടവ് റോഡില്‍ ആയിരുന്നു സംഭവം.ഇടയാലത്ത് പറമ്പില്‍ മധുവിന്റെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ബന്ധുകള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.
ഭയന്നോടിയ ആളുകളില്‍ ചിലര്‍ക്ക് പരിക്കേറ്റു.മധുവിന്റെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ബന്ധുക്കള്‍.
















