വാൻകൂവർ : 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ് ജിയിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് തരിപ്പണമാക്കി ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈജിപ്ഷ്യൻ പട വിജയം നേടിയത്.
ഒരു ഗോൾ വഴിങ്ങിയതിന് ശേഷമായിരുന്നു ഈജിപ്തിന്റെ മൂന്ന് ഗോൾ തിരിച്ച് അടിച്ചുകൊണ്ടുള്ള തിരിച്ചുവരവ്.
മത്സരം ആരംഭിച്ച് പതിനഞ്ചാം മിനിറ്റിൽ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലാൻഡ് ആയിരുന്നു ന്യൂസിലാൻഡ് ഈജിപ്തിന്റെ വല കുലുക്കിയത്. ആദ്യ പകുതിവരെ തങ്ങളുടെ ലീഡ് നിലനിർത്താൻ ന്യൂസിലാൻഡിന് സാധിച്ചെങ്കിലും അമ്പത്തിയെട്ടാം മിനിറ്റിൽ ഈജിപ്ത് ഗോൾ തിരിച്ചടിക്കുകയായിരുന്നു. മുസ്തഫ സീക്കോ ആയിരുന്നു ഈജിപ്‌തിനായി സമനില ഗോൾ നേടിയത്.
അറുപത്തിയേഴാം മിനിറ്റിൽ ഈജിപ്ത് നായകൻ മുഹമ്മദ് സലയിലൂടെ മത്സരം 1 – 2 ൽ എത്തിച്ചു. വലതുവിങ്ങിൽ നിന്നും പന്തുമായി മുന്നേറിയ സല തന്റെ സ്വതസിദ്ധമായ ഇടതുകാലുകൊണ്ടുള്ള ഷോട്ടിലൂടെ ഗോൾ പോസ്റ്റിൽ എത്തിക്കുകയായിരുന്നു. ട്രേസിഗുവറ്റ് ആണ് ഈജിപ്തിന്റെ സ്കോർ ബോർഡ് പൂർണമാക്കിയത്.
ബെൽജിയം ഇന്നലെ ഇറാനോട് സമനില വഴങ്ങിയതോടെ ഗ്രൂപ്പ് ജി പട്ടികയിൽ ഈജിപ്ത് ഒന്നാമതെത്തി. ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കൂടിയായിരുന്നു ഇന്ന് സലയും സംഘവും ന്യൂസിലാൻഡിനെതിരെ സ്വന്തമാക്കിയത്.
















