ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ തുഷാര്‍ മേത്തയെ സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറലായി മൂന്ന് വര്‍ഷത്തേക്ക് കൂടി നിയമിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.
2018 ഒക്ടോബര്‍ 10 മുതല്‍ തുഷാര്‍മേത്ത സോളിസിറ്റര്‍ ജനറലാണ്.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായി മുതിര്‍ന്ന അഭിഭാഷകരായ വിക്രംജിത് ബാനര്‍ജി, കെ.എം. നടരാജ്, സൂര്യപ്രകാശ് വി രാജു, എന്‍ വെങ്കിട്ടരാമന്‍, ഐശ്വര്യ ഭാട്ടി എന്നിവരെയും വീണ്ടും നിയമിച്ചു.
ദല്‍ഹി ഹൈക്കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ ചേതന്‍ ശര്‍മ്മയെ പുനര്‍നിയമിക്കാനുള്ള ശുപാര്‍ശയ്‌ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.
















