കന്‍സാസ് സിറ്റി: ലോകകപ്പില്‍ അര്‍ജന്റീനയോട് 3-0ന് തോറ്റപ്പോള്‍ റഫറിയിംഗ് തീരുമാനങ്ങള്‍ക്കെതിരെ പരാതിയുമായി അള്‍ജീരിയ ഔീദ്യോഗികമായി ഫിഫയെ സമീപിച്ചു. ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയെ പുറത്താക്കേണ്ടതായിരുന്നുവെന്ന് അള്‍ജീരിയന്‍ സംഘം വിശ്വസിക്കുന്നു, ഒപ്പം മെസിക്ക് ചുവപ്പ് കാര്‍ഡ് നല്‍കാത്തിതിന്റെ കാരണം വ്യക്തമാക്കണമെന്നും സംഘം അറിയിച്ചു.
ആശങ്കകള്‍ ഉന്നയിച്ച് അള്‍ജീരിയ ഫിഫയുടെ റഫറിയിംഗ് കമ്മീഷന് കത്തെഴുതി. ആദ്യ പകുതിയുടെ മധ്യത്തിലായിരുന്നു സംഭവം. പിന്നില്‍ നിന്ന് ഉയര്‍ത്തിയ ബൂട്ട് ഉപയോഗിച്ച് അള്‍ജീരിയന്‍ ഫോര്‍വേഡ് താരം അയ്സ്സാ മാന്‍ഡിയെ കാലില്‍ അപകടകരമാം രീതിയില്‍ ചവിട്ടിയതിലൂടെ മെസ്സിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ട സാഹചര്യം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
റഫറിയോ വിഎആര്‍ സംഘമോ പുനഃപരിശോധനയ്‌ക്ക് തയാറായില്ലെന്നും പരാതിയില്‍ പറയുന്നു. റഫറിയുടെ നിലപാടിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
















