
ന്യൂദല്‍ഹി: ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) എന്ന ആണവ ഗവേഷണ കേന്ദ്രം അറിഞ്ഞു? ഇന്ത്യയുടെ പ്രതിരോധ സേന അതീവ രഹസ്യമായി ചെയ്ത ഒരു തന്ത്രപ്രധാനമായ നീക്കമായിരുന്നു അത്. പാകിസ്ഥാനെ എന്നതിനേക്കാള്‍ ചൈനയെ ലാക്കാക്കിയാണ് ഇന്ത്യ 12 ആണവ പോര്‍മുനകള്‍ യുദ്ധസജ്ജമാക്കി വിന്യസിച്ചത്. അതായത് ഏതൊരാക്രമണത്തിനും തല്‍ക്ഷണം ആണവആക്രമണം കൊണ്ട് തന്നെ തല്‍ക്ഷണം തിരിച്ചടിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും എന്ന സന്ദേശം ശത്രുക്കളെ ഭയപ്പെടുത്തും എന്നതാണ് ഈ നീക്കത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്.
പക്ഷെ ചോദ്യം അവശേഷിക്കുന്നു. എങ്ങിനെയായിരിക്കും സിപ്രി ഇക്കാര്യം അറിഞ്ഞത്? ഇന്ത്യയിലെ ഏതെങ്കിലും പട്ടാളമേധാവികള്‍ ചോര്‍ത്തിയതാണോ? സിപ്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യ ചരിത്രത്തിൽ ആദ്യമായി 12 ആണവ പോർമുനകൾ അതിർത്തിയിൽ യുദ്ധമുന്നണിയിൽ അല്ലെങ്കിൽ കടലിൽ വിന്യസിച്ചിരിക്കുന്നു എന്നാണ്. എങ്ങിനെ സ്വീഡനിലെ സ്റ്റോക്ക് ഹോമിലെ സിപ്രി എന്ന ഏജന്‍സി ഇക്കാര്യം അറിഞ്ഞു?
സിപ്രിക്ക് ചാരന്‍മാരില്ല. രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്‍റലിജന്‍സ് യൂണിറ്റും ഇല്ല. പക്ഷെ സിപ്രി പറയുന്നത് വാണിജ്യ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത് എന്നാണ്. പിന്നെ “പേര് പുറത്തുപറയാന്‍ പറ്റാത്ത ചില ഉദ്യോഗസ്ഥരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നും ഇക്കാര്യം അറിഞ്ഞു എന്നതാണ്.
ഇതിനിടെ മാധ്യമങ്ങളില്‍ പരക്കുന്ന അഭ്യൂഹമെന്തെന്നോ? ഇത് നമ്മുടെ അജിത് ഡോവലിന്റെ മറ്റൊരു തന്ത്രപരമായ നീക്കമാണെന്നതാണ്. രാജ്യത്തിന്റെ രഹസ്യം എങ്ങനെ സംരക്ഷിക്കപ്പെടണം എന്ന് അജിത് ഡോവലിനെ ആരും പഠിപ്പിക്കേണ്ടതില്ല. അജിത് ഡോവലിനെക്കുറിച്ച് പറയുന്ന ഒരു തമാശയുണ്ട്. ഡോവൽ രാവിലെ കാപ്പി കുടിക്കുന്നതിന് മുൻപ് പാകിസ്ഥാന്റെ ISI എന്താണ് ചെയ്യുന്നത് എന്ന് തിരക്കും. ഉച്ചഭക്ഷണത്തിന് മുൻപ് ചൈനയുടെ PLA അതിർത്തിയിലും ചൈനയ്‌ക്ക് ഉള്ളിലും എന്തൊക്കെയാണ് ചെയ്യുന്നത് എന്നും തിരക്കും. രാത്രി കിടക്കുന്നതിന് മുൻപ് വാഷിംഗ്ടൺ ഇന്ത്യയ്‌ക്കിട്ട് എന്ത് പണിയാണ് ചെയ്യുന്നത് എന്നും തിരക്കും. ഇതാണ് അജിത് ഡോവലിനെക്കുറിച്ച് പറയുന്ന കഥ.
അങ്ങനെ രാജ്യസ്നേഹിയായ ഒരാള്‍ ഇന്ത്യ12 സ്ഥലങ്ങളിൽ അണുവായുധ പോർമുനയോടുകൂടി മിസൈലുകൾ വിന്യസിച്ച കാര്യം പാടി നടക്കേണ്ട കാര്യമില്ല.
പക്ഷെ ഇവിടെ ഒരു ട്വിസ്റ്റുണ്ട്. നയതന്ത്രത്തിലെയും യുദ്ധതന്ത്രത്തിലേയും ഒരു തന്ത്രമാണിത്. ശത്രുവിനെ ചില കാര്യങ്ങള്‍ മനപൂര്‍വ്വം അറിയിക്കുക എന്ന തന്ത്രമാണിത്. ഇത് എന്തിനെന്നോ? ശത്രുവിനെ ദുര‍്ബലപ്പെടുത്താന്‍. ഇന്ത്യ 12 ആണവപോര്‍മുനകള്‍ മിസൈലുകള്‍ ഘടിപ്പിച്ച് ആക്രമണത്തിന് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്ന നാലാള്‍ അറിയണം. എന്നാൽ ഇന്ത്യയൊട്ട് പറഞ്ഞെന്നും ആകരുത്… കൂടാതെ ഈ സംഭവം പറയുന്നയാൾക്ക് വിശ്വാസ്യതയും വേണം…
അങ്ങിനെയാണ് സിപ്രിയെ ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കാന്‍ സാധ്യത. അവര്‍ അത് ലോകത്തോട് പറഞ്ഞു. ഇതില്‍ പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ഞെട്ടിയത് ചൈനയാണ്. ഒപ്പം അമേരിക്കയും. കാരണം ഇന്ത്യയുടെ കരയില്‍ നിന്നും തൊടുക്കുന്ന ആണവ പോര്‍മുനയുള്ള അഗ്നി 6 മിസൈലിന് 12000 കിലോമീറ്ററില്‍ അധികം ദൂരപരിധിയുണ്ട്. അതായത് അമേരിക്കന്‍ നഗരത്തിലും വീഴ്‌ത്താന്‍ കഴിയുമെന്ന് അര്‍ത്ഥം. എന്തായാലും അജിത് ഡോവലിന്റെ ബുദ്ധി വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്.