ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും രാഹുല്‍ ഗാന്ധിയെ തള്ളിയും മുതിർന്ന കോണ്‍ഗ്രസ് എംപി ശശി തരൂർ. സംഘർഷ മേഖലകളിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ സംബന്ധിച്ച വിഷയം ധൈര്യത്തോടെ നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ട്രംപിന് മുന്‍പില്‍ അവതരിപ്പിച്ചതിനാണ് ശശി തരൂർ പിന്തുണ തന്റെ പിന്തുണ അറിയിച്ചത്.
നേരത്തെ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ മോദിയെ വിമര്‍ശിച്ചിരുന്നു. യുഎസ് സൈനികാക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോദി നിശ്ശബ്ദത പാലിച്ചെന്നും ഇക്കാര്യം ട്രംപിനോട് ഭയം മൂലം മോദി പറഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി മോദിയെ പിന്തുണയ്‌ക്കുകയായിരുന്നു ശശി തരൂര്‍. മോദിയും ട്രംപും തമ്മില്‍ ജി7 ഉച്ചകോടിയോടനുബന്ധിച്ച് ഫ്രാന്‍സില്‍ നടത്തിയ ചര്‍ച്ചയില്‍ . ഇന്ത്യന്‍ നാവികരുടെ സുരക്ഷ സംബന്ധിച്ച് മോദി ട്രംപിന് മുന്നില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒന്നിച്ചു മുന്നോട്ട് പോകാമെന്ന് ട്രംപ് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം കണക്കിലെടുക്കാതെ മോദിയെ വിമര്‍ശിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
സംഘർഷ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർക്ക് പ്രത്യേക പരിരക്ഷ നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെ തരൂർ പിന്തുണച്ചു. വാണിജ്യ കപ്പലുകളിലെ ജീവനക്കാരെ യുദ്ധത്തില്‍ പോരാളികളായി കണക്കാക്കരുതെന്ന മോദിയുടെ പ്രസ്താവന ശരിയാണെന്നും തരൂർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചും പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ചും സംസാരിക്കവെയാണ് തരൂർ, സായുധ സംഘട്ടനങ്ങളില്‍ വാണിജ്യ കപ്പലുകളിലെ സിവിലിയൻ നാവികരെ പോരാളികളായി (combatants) കണക്കാക്കരുതെന്ന മോദിയുടെ വാദം ശരിയാണെന്ന് പറഞ്ഞത്.ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം തള്ളിക്കളയുകയായിരുന്നു തരൂര്‍.
ഇതോടെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് രംഗത്ത് വന്നു. ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ ആണ് ശശി തരൂരിന്റെ പ്രസ്താവന എന്നായിരുന്നു പ്രദീപ് ഭണ്ഡാരിയുടെ പ്രതികരണം.
. തരൂർ പ്രധാനമന്ത്രിയെ പുകഴ്‌ത്തുന്നത് രാഹുല്‍ ഗാന്ധിക്കുള്ള കനത്ത തിരിച്ചടിയാണെന്നും സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ തരൂരിന്റെ പരാമർശം ദുർബലപ്പെടുത്തിയെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.















