തൃശൂര്‍ : ജില്ലയില്‍ വീണ്ടും ഷിഗെല്ല.ചേലക്കര ഗ്രാമ പഞ്ചായത്തിലെ മൂന്ന് വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് പനി ബാധിച്ച സ്ത്രീ മരിച്ചു. മാവൂര്‍ സ്വദേശി സുനിതയാണ് മരിച്ചത്.
സൗത്ത് സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ് ആണ്.പകര്‍ച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര രൂപരേഖ തയാറാക്കാന്‍ ഹൈപവര്‍ കമ്മറ്റി യോഗം ചേര്‍ന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ 120 ഷിഗെല്ല രോഗബാധയും 5 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്.












