Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 10:15 am IST
inKerala

തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള സെൽ രൂപീകരിക്കുമെന്ന് പ്രഖ്യാപനം
ഇൻവെസ്റ്റ് കേരള സെൽ രൂപീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ.

  • പതിനായിരം എംഎസ്എംഇ ആരംഭിക്കും
    പതിനായിരം എംഎസ്എംഇ ആരംഭിക്കുമെന്നും ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. 10,000 എംഎസ്എംഇ കൾ തുടങ്ങാനായി സഹായം നൽകും. ഇതിനായി 100 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി.
  • വിമാനത്താവള വികസനത്തിനായി 200 കോടി രൂപ
    സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ 4 വിമാനത്താവളങ്ങളെയും എകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
  • ‘വൺ കേരള കരുതൽ മിഷൻ’ പ്രഖ്യാപിച്ചു
    രോഗികളായ അർഹരായ ഗുണഭോക്താക്കൾക്ക് സഹായം നൽകാനായി ‘വൺ കേരള കരുതൽ മിഷൻ’ പദ്ധതി പ്രഖ്യാപിച്ചു.
  • വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ
  • ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തും
    ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ‘ഭൂപരിഷ്കരണം 2’ എന്ന പേരിൽ പ്രസ്കതമായ ഭൂനിയമങ്ങളിൽ മാറ്റം
  • കേരള നോളജ് വാലി പദ്ധതിയ്‌ക്ക് 100 കോടി രൂപ
    വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കണ്ടെത്താൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു. 100 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി.
  • മലയാള സിനിമാ വ്യവസായത്തിന് കൈത്താങ്ങ്
    കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജെ.സി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി (ചിത്രനഗരം) കൊച്ചിയിൽ. 100 കോടി രൂപ വകയിരുത്തി.
  • ഉമ്മൻ ചാണ്ടി ആരോഗ്യ​ ഇൻഷുറൻസ് പദ്ധതിയ്‌ക്ക് 10 കോടി
    സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി ആരോഗ്യ​ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതി ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമാണ്. 10 കോടി രൂപ അനുവദിച്ചു.
  • കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ; 20 കോടി രൂപ
    കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ വകയിരുത്തി.
  • പെരുമ്പാവൂരിൽ ഗ്ലോബൽ ഫർണിച്ചർ ഹബ്
    പെരുമ്പാവൂരിനെ ഗ്ലോബൽ ഫർണിച്ചർ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി. കൊച്ചി – തൃശൂർ അഭരണ ഇടനാഴി സ്ഥാപിക്കാൻ 10 കോടി രൂപ അനുവദിച്ചു.
  • കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിക്ക് 600 കോടി
    കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിക്ക് ബജറ്റിൽ 600 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.
  • റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും
    റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും.
  • ബ്രാൻഡ് കേരളം പദ്ധതി പ്രഖ്യാപിച്ചു
    സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രാൻഡ് കേരളം പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി.
  • മലബാറിൽ ഫുട്ബോൾ സ്റ്റേഡിയം; 50 കോടി രൂപ അനുവദിച്ചു
    ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകാൻ ആധുനിക സജ്ജീകരണങ്ങളോടെ മലബാറിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കും. 50 കോടി രൂപ അനുവദിച്ചു.
  • മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കും
  • വന്യജീവി സംഘർഷം തടയാൻ 192 കോടി രൂപ
    കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ മനുഷ്യ – വന്യജീവി സംഘർഷങ്ങൾ തടയാൻ ബജറ്റിൽ 192 കോടി രൂപ അനുവദിച്ചു.
  • തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് 1422 കോടി
    തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് 1422 കോടി രൂപയും ഗ്രാമവികസനത്തിന് 2138 കോടി രൂപയും വകയിരുത്തിയതായി മുഖ്യമന്ത്രി.
  • എൻഡോസൾഫാൻ ബാധിതർക്ക് കൈത്താങ്ങ്
    എൻഡോസൾഫാൻ ബാധിതർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നടപ്പാക്കുമെന്നും ദുരിതബാധിതരെ സർക്കാർ ഏറ്റെടുക്കുമെന്നും ബജറ്റ് പ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
  • കോഴിക്കോട് സൈബർ പാർക്കിന്റെ നിലവാരം ഉയർത്തും
    കോഴിക്കോട് സൈബർ പാർക്കിന്റെ നിലവാരം ഉയർത്തുമെന്ന് മുഖ്യമന്ത്രി. കൊച്ചി ഇൻഫോ പാർക്കിന്റെയും തിരുവനന്തപുരം ടെക്നോപാർക്കിന്റെയും നിലവാരത്തിലേക്ക് സൈബർ പാർക്കിനെ ഉയർത്തുമെന്ന് പ്രഖ്യാപനം.
  • വിലങ്ങാടിന് പ്രത്യേക പാക്കേജ്
    വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയ്‌ക്ക് 5 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്
  • മൃഗസംരക്ഷണത്തിന് 258.8 കോടി രൂപ
    വനം–വന്യജീവി സംരക്ഷണത്തിന് 243.80 കോടി രൂപ അനുവദിച്ചു. കടുവ, പുലി എന്നിവയുടെ സെൻസസ് നടത്തുകയും ഇവയെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.
  • അംഗണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഓണറേറിയം
    അംഗണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഓണറേറിയം. 66.20 കോടി രൂപ വകയിരുത്തി.
  • ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും
    ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി. ആലപ്പുഴയിൽ ഹൗസ് ബോട്ട് മാലിന്യങ്ങൾ സംസ്കരിക്കാൻ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുകയും മുസിരിസ് ടൂറിസം പദ്ധതി വിപുലീകരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപനം.
  • ജെൻസികൾക്ക് സ്റ്റാർട്ട് അപ് പദ്ധതി
    ബജറ്റിൽ ജെൻസികൾക്ക് സ്റ്റാർട്ട് അപ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇതിനായി 50 കോടി വകയിരുത്തും.
  • പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കും
    പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കുമെന്നും മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനം.
  • വ്യവസായ മേഖലയ്‌ക്ക് 1115.48 കോടി
  • എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിൻ
    എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിൻ ഉറപ്പ് വരുത്തുമെന്നും കേരളത്തിലെ ക്യാംപസുകളെ ഗേൾസ് ഫ്രണ്ട്ലി ആക്കുമെന്നും ബജറ്റ്​ അവതരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
  • ആരോഗ്യ ടൂറിസം മേഖലയ്‌ക്ക് റീച്ച് കേരള പദ്ധതി
    ആരോഗ്യ ടൂറിസം മേഖലയുടെ ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാൻ സഹായിക്കുന്ന റീച്ച് കേരള പദ്ധതി നടപ്പാക്കും.
  • സംസ്ഥാനത്ത് പുതിയ രണ്ട് മെഡിക്കൽ കോളേജുകൾ
    സംസ്ഥാനത്ത് പുതിയ രണ്ട് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. ഹരിപ്പാടും തിരുവനന്തപുരത്തുമാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുക. ഇതോടെ തിരുവനന്തപുരത്ത് രണ്ട് മെഡിക്കൽ കോളേജുകളാകും.
  • മൂന്ന് മെഡിക്കൽ കോളേജുകൾ വികസിപ്പിക്കും
    കാസർഗോഡ്, ഇടുക്കി, മഞ്ചേരി മെഡിക്കൽ കോളേജുകൾ വികസിപ്പിക്കുമെന്ന് പ്രഖ്യാപനം.
  • 40 വയസ് കഴിഞ്ഞവർക്കായി ഗോൾഡൻ‌ അവർ പ്രോജക്ട്
    40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഗോൾഡൻ‌ അവർ പ്രോജക്ട് നടപ്പിലാക്കും.
  • കശുവണ്ടി, കയർ മേഖലകൾക്ക് ധനസഹായം
    കശുവണ്ടി മേഖലയ്‌ക്ക് 54 കോടി രൂപയും കയർ മേഖലയ്‌ക്ക് 107.64 കോടി രൂപയും വകയിരുത്തി.
  • റാഗിംഗ് തടയാൻ പദ്ധതി
    സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ പദ്ധതി നടപ്പാക്കും. സിദ്ധാർത്ഥിന്റെ പേരിലാണ് പദ്ധതി അവതരിപ്പിക്കുക.
  • കേരളത്തിലെ ക്ഷേത്രങ്ങളെ വികസിപ്പിക്കും
    ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
  • ഓപ്പറേഷൻ തൂഫാന് 10 കോടി
    സംസ്ഥാനത്തെ ലഹരി മാഫിയകളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് 10 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.
  • സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ ‘മകൾക്കൊപ്പം’ പദ്ധതി
    സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ പ്രത്യേക പദ്ധതി. സംസ്ഥാനത്ത് ‘മകൾക്കൊപ്പം’ പദ്ധതി നടപ്പിലാക്കും. കൂടാതെ, വനിതകളെ കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • പ്രവാസി ക്ഷേമത്തിന് പ്രത്യേക പദ്ധതി
    പ്രവാസികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. പ്രവാസി ഇൻവെസ്റ്റ്‌ മെന്റ്ഫണ്ട് രൂപീകരിക്കുമെന്നും പ്രഖ്യാപനം.
  • സലിം കുമാർ സ്മാരകം നിർമ്മിക്കും
    അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ സ്മാരകം കൊച്ചിയിൽ നിർമ്മിക്കും. 1 കോടി രൂപ അനുവദിച്ചു.
  • കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും
  • തേക്കിൻകാട് മൈതാനം നവീകരിക്കും
    തൃശൂർ തേക്കിൻകാട് മൈതാനം നവീകരിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി.
  • ശ്രീനാരായണ ഗുരുദേവന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും. ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മോനോൻ സ്മാരകം.
  • മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന് പട്ടത്ത് സ്മാരക മന്ദിരം നിര്‍മ്മിക്കും. ഗസല്‍ ഗായകനായിരുന്ന ഉമ്പായിയുടെ നാമധേയത്തില്‍ മ്യൂസിക് അക്കാദമി സ്ഥാപിക്കും.
  • മെഡിസെപ്പ് പരിഷ്കരിക്കും
    കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതയായി മെഡിസെപ്പിൽ സമഗ്ര പരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.
  • ആറന്മുള കണ്ണാടി എക്സിബിഷൻ സെന്ററിന് 1 കോടി. കോഴിക്കോട് വിമാനത്താവളത്തിലേക്ക് എലിവേറ്റഡ‍് ഹൈവ – പഠനത്തിന് 1 കോടി
  • ഡിഎ, ഡിആർ എന്നിവ മുടക്കമില്ലാതെ നല്‍കും
    സംസ്ഥാന ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ എന്നിവ മുടക്കമില്ലാതെ നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്.
  • ദുർബല വിഭാഗത്തിനായി കരുതൽ മിഷൻ
  • പൊന്നാനി തീരദേശ സംരക്ഷണഭിത്തി നിർമാണത്തിന് 3 കോടി. പൊന്നാനി കേന്ദ്രമാക്കി കൾച്ചറൽ ബിനാലേ.
  • മലപ്പുറത്ത് കാൻസർ സെന്റർ,  മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ജനറൽ ആശുപത്രിയാക്കും.
  • ബാലരാമപുരം – നാവായിക്കുളം റിങ് റോഡ് പദ്ധതിയ്‌ക്ക് 100 കോടി
  • തൃത്താലയിൽ കെ.ആർ. നാരായണൻ സിവിൽ സർവീസ് അക്കാഡമി.
  • പൂന്തുറയിൽ ഫിഷിങ് ഹാർബർ നിർമിക്കുന്നതിന് നടപടികൾ സ്വീകരിക്കും.
  • സ്വകാര്യ ബസുകൾക്ക് ആശ്വാസം
    പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്. ടൂറിസ്റ്റ് ബസുകളുടെയും ത്രൈമാസ നികുതിയും കുറച്ചു.
  • ഇലക്ട്രിക് കാറുകൾക്ക് വില കുറയും
    ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചു. 10 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്കുള്ള നികുതി 5 ൽനിന്ന് 3 ശതമാനമായി കുറച്ചു.  20 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്കുള്ള നികുതി 8% ൽനിന്നും 5 % ആയി കുറച്ചു
  • ട്രഷറി വകുപ്പിന് 20 കോടി.
  • നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ തുക വർധിപ്പിക്കാൻ നടപടി
    കെ.യു.ഡബ്ല്യു.ജെ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
  • രാജ്യാന്തര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും 
  • വനിതകള്‍ക്കായി ‘കൃഷി സഖി – വനിതാ കര്‍ഷക വികസന പരിപാടി
  • ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി
    ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി. ഇതിനായി 50 കോടി വകയിരുത്തി.
Tags: kerala assemblyKerala Budget 2026CM VD Satheesan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍
Kerala

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.