ന്യൂദല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ഇത് പൊതു ക്രമത്തിനും ദേശീയ പരീക്ഷാ സംവിധാനത്തിന്റെ സമഗ്രതയ്‌ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഘട്ടത്തില്‍ അടിയന്തരമായി അതിനെ വിലക്കുകയല്ലാതെ ‘മറ്റ് മാര്‍ഗങ്ങളൊന്നുമില്ല’ എന്ന അവസ്ഥ സൃഷ്ടിച്ചുവെന്നും
കേന്ദ്രം വിശദീകരിച്ചു. നീറ്റ് യുജി പുനഃപരീക്ഷയ്‌ക്ക് മുന്നോടിയായി ഇന്ത്യയിലുടനീളം ടെലിഗ്രാമിന്റെ സേവനങ്ങള്‍ താല്‍ക്കാലികമായി വിലക്കാനുള്ള തീരുമാനത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിലക്കിനെതിരെ ടെലിഗ്രാം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും.
















