കോഴിക്കോട്: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കാന്‍ നിര്‍ദ്ദേശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.വെളളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കണം.
വിദഗ്ധരെ ഉള്‍പ്പെടുത്തി മഹല്ലുകളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കണം .രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവല്‍കരണം നല്‍കണമെന്നും സാദിഖലി തങ്ങള്‍ ഖാസിയായിട്ടുള്ള മഹല്ലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ലഹരിക്കെതിരെ കൊണ്ടുവന്നതാണ് ‘ഓപ്പറേഷന്‍ തൂഫാന്‍’.എക്‌സൈസും പൊലീസും ഇതിന്റെ ഭാഗമായി പരിശോധനകള്‍ സജീവമാക്കി.
















