തിരുവനന്തപുരം: വെമ്പായത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു.നെടുവേലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കാണ് കുത്തേറ്റത്.
പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് പനവൂര്‍ സ്വദേശി സഹദാണ് പെണ്‍കുട്ടിയെ കുത്തിയത്. കഴുത്തിന് പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കന്യാകുളങ്ങരയില്‍ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയ സമയത്താകാം ആക്രമണമെന്നാണ് വിവരം. 16കാരിയെ കുത്തിയതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. മുഖത്തും കഴുത്തിനും കുത്തേറ്റു. കഴുത്തിനു പുറകിലെ കുത്ത് ആഴത്തിലുള്ളതാണെന്നാണ് വിവരം. നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.കേസില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.















