കണ്ണൂര്‍: പാനൂരില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മോകേരിയിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
നാലും എട്ടും വയസുള്ള കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. മേഖലയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു.
അതിനിടെ ഷിഗെല്ല ബാധിച്ച് തൃശൂര്‍ മാപ്രാണം സ്വദേശിയായ 43കാരന്‍ ഇന്ന് മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനും ഷിഗെല്ല ബാധയെ തുടര്‍ന്ന് ഇന്ന് മരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂര്‍ സ്വദേശി ആര്‍ജവ് ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്.














