തിരുവനന്തപുരം:പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച തുറക്കും.പ്രതികൂല കാലാവസ്ഥ കാരണം മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്നാണ് പൊന്മുടിയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നത്.
കാലാവസ്ഥ മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദേശാനുസരമാണ് എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് പൊന്മുടി എക്കോ ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചത്.
പ്രദേശത്ത് ശക്തമായ മഴ തുടര്‍ന്നതിനാല്‍ സന്ദര്‍ശകരുടെ സുരക്ഷയെ കരുതിയാണ് വനം വകുപ്പ് പൊന്മുടിയിലേക്ക് പ്രവേശനം നിരോധിച്ചത്. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മഴ മാറിനില്‍ക്കുകയാണ്.
















