കോഴിക്കോട്: ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ക്ലിനിക്കല്‍ പരിശീലനം, മെന്റര്‍ഷിപ്പ്, മത്സരപരീക്ഷാ പരിശീലനം എന്നിവ ഒരേ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന ജിപി ഗൈഡ്‌സ് ആപ്പ് ഡിജിറ്റല്‍ പഠനവേദിയെന്ന നിലയില്‍ ശ്രദ്ധേയമാകുന്നു. അടുത്തിടെ നടന്ന കേരള പിഎസ്‌സി അസിസ്റ്റന്റ് സര്‍ജന്‍ പരീക്ഷയില്‍ ജിപി ഗൈഡ്‌സിലെ പഠിതാക്കള്‍ ആദ്യ പത്തിലെ അഞ്ച് റാങ്കുകളും ആദ്യ നൂറില്‍ 25ലധികം സ്ഥാനങ്ങളും സ്വന്തമാക്കി.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് പൂര്‍വവിദ്യാര്‍ത്ഥികളായ ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണയും ചേര്‍ന്നാണ് ജിപി ഗൈഡ്‌സ് രൂപകല്‍പന ചെയ്തത്. ഡോക്ടര്‍മാരുടെ പഠനത്തിനും കരിയര്‍ വളര്‍ച്ചയ്‌ക്കും പിന്തുണ നല്‍കുന്ന ഡിജിറ്റല്‍ പഠനവേദിയാണിത്. ലൈവ്, റെക്കോര്‍ഡഡ് ക്ലാസുകള്‍, മോക്ക് പരീക്ഷകള്‍, ക്വസ്റ്റ്യന്‍ ബാങ്ക്, വിദഗ്ധരുടെ മെന്റര്‍ഷിപ്പ് എന്നിവ ഉള്‍പ്പെടുന്ന സമഗ്ര പഠന സംവിധാനമാണ് ജിപി ഗൈഡ്‌സിലുള്ളത്. ജിപി ഗൈഡ്‌സ് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്: https://play.google.com/store/apps/details?idco.lily.qeqh











