കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമനാട്ടുകര നഗരസഭാ പരിധിയിലെ 43കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാളുടെ സാമ്പിളുകള്‍ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച് നടത്തിയ വിശദമായ പരിശോധനാ ഫലവും പോസിറ്റീവായി.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബിലെ പരിശോധനയില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്രവ സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചത്. രോഗബാധിതനായ യുവാവ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ തുടരുകയാണ്.
നേരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇന്നലെ രാത്രിയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.
രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് കര്‍ശനമായി ക്വാന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി.രോഗിക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടെന്നതിനാല്‍ റൂട്ട് മാപ്പ് ഉടന്‍ തന്നെ തയാറാക്കി പുറത്തുവിടും.
















