
കൊച്ചി: കുണ്ടന്നൂർ പാലത്തിൽ ടിപ്പർ ലോറി കൈവരിയിൽ ഇടിച്ചു കയറി അപകടം. കുണ്ടന്നൂരിൽ നിന്നും ഐലൻഡിലേക്ക് പോകുന്ന അലക്സാണ്ടർ പറമ്പിത്തറ പാലത്തിലാണ് സംഭവം.
തോപ്പുംപടിയിൽനിന്ന് കൊച്ചി നഗരത്തിലേക്ക് മാലിന്യം കയറ്റിവന്ന ലോറിയാണ് തേവരപാലത്തിൽ അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന ജീവനക്കാർ ചാടി രക്ഷപ്പെട്ടതായാണ് വിവരം.
മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ലോറി നീക്കാൻ ശ്രമം നടക്കുകയാണ്.