Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആകാശവിസ്മയങ്ങളും ഭരദ്വാജ മഹര്‍ഷിയുടെ വിമാനശാസ്ത്രവും

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

എം.കെ. അജിത്byഎം.കെ. അജിത്
Jun 11, 2026, 05:24 am IST
inSamskriti

ആകാശവിസ്മയങ്ങളും ഭരദ്വാജ മഹര്‍ഷിയുടെ വിമാനശാസ്ത്രവും ഭോജരാജാവിന്റെ കപ്പല്‍ശാസ്ത്രത്തെക്കുറിച്ചും ‘യുക്തികല്പതരു’വിനെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ കേട്ട് ബസ് ചന്ദ്രകേതുഗഡിന്റെ മണ്‍വഴികളിലൂടെ നീങ്ങുകയായിരുന്നു. കുട്ടികളെല്ലാം കപ്പലുകളുടെ വലിപ്പത്തെക്കുറിച്ചും കടലിലെ കാന്തപ്പാറകളെക്കുറിച്ചും ആവേശത്തോടെ സംസാരിക്കുന്നുണ്ട്.

അതിനിടയിലാണ് അപ്പു പെട്ടെന്ന് ജനലിലൂടെ മുകളിലേക്ക് നോക്കിയത്. നീലാകാശത്തിലൂടെ വെളുത്ത പുകച്ചുരുളുകള്‍ വിതറി ഒരു വിമാനം പറന്നുപോകുന്നുണ്ടായിരുന്നു. അത് കണ്ടതും അവന്റെ മനസ്സില്‍ ഒരു കുസൃതിച്ചോദ്യം മിന്നിമറഞ്ഞു. അവന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് മാധവന്‍ മാഷിന്റെ തോളില്‍ തട്ടി വികൃതിച്ചിരിയോടെ ചോദിച്ചു:

‘മാഷേ… പണ്ട് ഭാരതത്തില്‍ കടലില്‍ ഓടുന്ന വലിയ കപ്പലുണ്ടാക്കാന്‍ അറിയാമായിരുന്നല്ലോ. എന്നാല്‍ പിന്നെ ആകാശത്ത് പറക്കുന്ന വിമാനമുണ്ടാക്കാനുള്ള വിദ്യയും പണ്ടത്തെ ആള്‍ക്കാര്‍ക്ക് അറിയാമായിരുന്നോ’

അപ്പുവിന്റെ ചോദ്യം കേട്ട് ചിന്തുവും മീനാക്ഷിയും സംശയത്തോടെ മാഷിന്റെ മുഖത്തേക്ക് നോക്കി.

പുഞ്ചിരിച്ചുകൊണ്ട് മാഷ് അപ്പുവിന്റെ തലയില്‍ തലോടി എന്നിട്ട് പറഞ്ഞു ‘ശരിക്കും ഒരു കുസൃതിച്ചോദ്യമാണെങ്കിലും നീ ചോദിച്ചത് വളരെ പ്രസക്തമായ കാര്യമാണ് അപ്പൂ. നമ്മള്‍ ഇന്ന് കാണുന്ന ഈ ആധുനിക വിമാനങ്ങള്‍ റൈറ്റ് സഹോദരന്മാര്‍
കണ്ടുപിടിച്ചതാണ് എന്നതില്‍ സംശയമില്ല. എന്നാല്‍, ‘മനുഷ്യന് ആകാശത്തിലൂടെ പറക്കാന്‍ കഴിയും’ എന്ന ചിന്തയും അതിനായുള്ള ഭാവനകളും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൗരാണിക ഭാരതത്തിലുണ്ടായിരുന്നു!’

‘സത്യമാണോ മാഷേ മീനാക്ഷി ചാടിയെഴുന്നേറ്റ് ചോദിച്ചു .’ പണ്ടത്തെ പുസ്തകങ്ങളില്‍ എവിടെയെങ്കിലും ഇതിനെക്കുറിച്ച് എഴുതിവെച്ചിട്ടുണ്ടോ’

മറുപടി പറഞ്ഞത് മീര ടീച്ചറായിരുന്നു ‘ഉണ്ടല്ലോ മീനാക്ഷീ! നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ഒക്കെ ആകാശത്തിലൂടെ സഞ്ചരിക്കുന്ന രഥങ്ങളെക്കുറിച്ചും ‘വിമാനങ്ങളെ’ക്കുറിച്ചും ധാരാളം പരാമര്‍ശങ്ങളുണ്ട്. രാവണന്റെ ‘പുഷ്പക വിമാനം’ നിങ്ങള്‍ കേട്ടിട്ടില്ലേ കേവലം കഥകള്‍ക്കപ്പുറം, ആകാശസഞ്ചാരത്തെക്കുറിച്ച് ശാസ്ത്രീയമായി ചിന്തിക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ ശ്രമിച്ചിരുന്നു.’

ബസ് ഒരു തണലില്‍ നിര്‍ത്തിയപ്പോള്‍ മാധവന്‍ മാഷ് തന്റെ ഡയറി തുറന്ന് കുട്ടികള്‍ക്ക് പഴയൊരു ഗ്രന്ഥത്തിന്റെ ചിത്രം കാണിച്ചുകൊടുത്തു.

‘പൗരാണിക ഭാരതത്തിലെ വിമാന നിര്‍മ്മാണ ചിന്തകളെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും പ്രധാനമായി കേള്‍ക്കുന്ന പേര് ഭരദ്വാജ മഹര്‍ഷിയുടേതാണ്. അദ്ദേഹം എഴുതിയതെന്ന് കരുതപ്പെടുന്ന ‘യന്ത്ര സര്‍വ്വസ്വം’ എന്ന വലിയ ഗ്രന്ഥത്തിന്റെ ഒരു ഭാഗമാണ് ‘വൈമാനിക ശാസ്ത്രം’ . വിമാനങ്ങള്‍ എങ്ങനെ നിര്‍മ്മിക്കണം, അവയ്‌ക്ക് ഏതൊക്കെ ലോഹങ്ങള്‍ ഉപയോഗിക്കണം, പൈലറ്റുമാര്‍ കഴിക്കേണ്ട ഭക്ഷണം എന്താണ് എന്നിങ്ങനെ വളരെ കൗതുകകരമായ കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.’ ചിത്രം കാണിച്ച് മാഷ് പറഞ്ഞു.

‘വിമാനം ഓടിക്കുന്നവര്‍ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് പോലുമോ അതില്‍ എന്താണ് മാഷേ പറയുന്നത്’ ചിന്തു വീണ്ടും ചോദിച്ചു.

‘ആകാശത്ത് ഉയരത്തില്‍ പറക്കുമ്പോള്‍ കാലാവസ്ഥ മാറുമല്ലോ ചിന്തൂ. അപ്പോള്‍ പൈലറ്റിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പശുവിന്‍ പാല്‍, നെയ്യ്, പ്രത്യേക കിഴങ്ങുകള്‍ എന്നിവ ചേര്‍ത്തുള്ള ഭക്ഷണക്രമമാണ് അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുപോലെ ഋതുക്കള്‍ക്ക് അനുസരിച്ച് പൈലറ്റുമാര്‍ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും അതില്‍ പറയുന്നുണ്ട്.’ മീര ടീച്ചറും ആവേശത്തോട തുടര്‍ന്നു.

‘മാഷേ, അപ്പൊ ഈ പുസ്തകത്തില്‍ വിമാനങ്ങളുടെ ആകൃതി എങ്ങനെയായിരിക്കണം എന്നാണ് പറയുന്നത്’ അപ്പു വാണ് വീണ്ടും സംശയവുമായി വന്നത് .

‘ഭരദ്വാജ മഹര്‍ഷി വിമാനങ്ങളെ അവയുടെ യാത്രാ സ്വഭാവം അനുസരിച്ച് പ്രധാനമായും മൂന്നായി തരംതിരിച്ചിട്ടുണ്ട്ഭൂമിയില്‍ ഓടാനും ആകാശത്ത് പറക്കാനും കഴിയുന്നവ, ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പറക്കുന്നവ, പിന്നെ ഒരു ഗ്രഹത്തില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് പോകാന്‍ കഴിയുന്നവ! വിമാനം നിര്‍മ്മിക്കാന്‍ അന്തരീക്ഷത്തിലെ ചൂടിനെ പ്രതിരോധിക്കുന്ന ‘രാജലോഹം’, ‘ത്രിണയനം’ തുടങ്ങിയ പ്രത്യേക ലോഹസങ്കരങ്ങള്‍ എങ്ങനെ തയ്യാറാക്കണമെന്നും ഇതില്‍ വിശദീകരിക്കുന്നുണ്ട്.’ ടീച്ചര്‍ വീണ്ടും പറഞ്ഞു.
‘ഇതൊക്കെ വായിക്കുമ്പോഴാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ പൂര്‍വ്വികര്‍ക്ക് എത്രമാത്രം ഭാവനാശേഷിയും സാങ്കേതിക ചിന്തയും ഉണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത് മാഷേ.’

‘അതെ നീ കൃത്യമായി പറഞ്ഞു മീനാക്ഷീ! വൈമാനിക ശാസ്ത്രത്തിലെ പല കാര്യങ്ങളും പ്രായോഗികമായി ഇന്ന് പൂര്‍ണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, പ്രകൃതിയിലെ ഊര്‍ജ്ജവും സൂര്യപ്രകാശവും കാറ്റും ഉപയോഗിച്ച് വായുവിനേക്കാള്‍ ഭാരമുള്ള ഒരു യന്ത്രത്തെ ആകാശത്ത് നിര്‍ത്താം എന്ന ഭാരതീയരുടെ ആ ചിന്താശേഷി ലോകത്തെ എന്നും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.’

ആകാശത്തേക്ക് നോക്കി വിസ്മയത്തോടെ നില്‍ക്കുന്ന കുട്ടിപ്പടയോട് മീര ടീച്ചര്‍ പറഞ്ഞു: ‘അതുകൊണ്ട് അപ്പൂ, വിമാനം നമ്മള്‍ പണ്ട് പറപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിനേക്കാള്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആകാശത്തെ കീഴടക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു എന്ന അറിവാണ് ഭാരതത്തിന്റെ വലിയ വിജ്ഞാന പാരമ്പര്യം!’

‘എന്റെ സംശയം മാറി മാഷേ! നമ്മുടെ പൂര്‍വ്വികര്‍ ശരിക്കും പുലികളായിരുന്നു!’ അപ്പു ആവേശത്തോടെ വിളിച്ചു പറഞ്ഞു. കുട്ടികളെല്ലാവരും ഉറക്കെ ചിരിച്ചു. ബസ് വീണ്ടും മുന്നോട്ട് നീങ്ങി.

 

Tags: Knowledge seriesയുക്തികല്പതരുKing BhojaSage BharadwajayuktikalpataruBhoja of Dharaaeronautics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

ഹംപി വിഠല ദേവസ്ഥാനം
Samskriti

കല്‍ത്തൂണുകളുടെ സംഗീതം

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

എല്ലോറ
Samskriti

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.