Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

എം.കെ. അജിത് by എം.കെ. അജിത്
Jun 7, 2026, 06:47 am IST
in Samskriti

താമ്രലിപ്തിയിലെ പൗരാണിക കപ്പല്‍ നിര്‍മ്മാണ വിദ്യയെക്കുറിച്ച് കേട്ട അത്ഭുതത്തോടെയാണ് ആ സംഘം ബംഗാളിലെ വടക്കന്‍ പര്‍ഗാനാസ് ജില്ലയിലുള്ള ‘ചന്ദ്രകേതുഗഡ്’ എന്ന ചരിത്രഭൂമിയില്‍ എത്തിയത്. കളിമണ്‍ ഇഷ്ടികകള്‍ കൊണ്ട് തീര്‍ത്ത കോട്ടകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളാണ് അവിടെ കുട്ടികളെ വരവേറ്റത്.

മീര ടീച്ചര്‍ പറഞ്ഞ നഗരാസൂത്രണത്തിന്റെ വിശേഷങ്ങള്‍ കേട്ട് ചിന്തുവും അപ്പുവും ആ മണ്‍തിട്ടകളിലൂടെ കൗതുകത്തോടെ നടന്നു. അപ്പോഴാണ് അപ്പുവിന്റെ കാല്‍ ഒരു പഴയ കളിമണ്‍ കഷ്ണത്തില്‍ തട്ടിയത്. അവന്‍ അത് സൂക്ഷിച്ചു നോക്കി.

”മാഷേ, ദാ ഇവിടെ നോക്കിയേ! ഇതൊരു സാധാരണ മണ്‍കട്ടയല്ല. ഇതില്‍ എന്തോ ഒരു രൂപം കൊത്തിവെച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ രൂപം പോലെ തോന്നുന്നു, തലയിലൊക്കെ എന്തൊക്കെയോ വിചിത്രമായ ആഭരണങ്ങളും മുടി അലങ്കാരങ്ങളും ഉണ്ടല്ലോ!” അപ്പു പേടിയോടെ പറഞ്ഞു.

ആ കളിമണ്‍ ഫലകം മാധവന്‍ മാഷ് കണ്ണട തുടച്ച് സൂക്ഷ്മമായി നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് അത്ഭുതം വിരിഞ്ഞു.

”അപ്പൂ, നീ വലിയൊരു നിധിയിയാണ് കണ്ടെത്തിയിരിക്കുന്നത്! ഇത് ചന്ദ്രകേതുഗഡിലെ ലോകപ്രശസ്തമായ കളിമണ്‍ ശില്പകലയുടെ ഭാഗമാണ്.”

”മൗര്യ-ശുംഗ-കുശാന കാലഘട്ടങ്ങളില്‍ സൂഷ്മമായ കലാരൂപങ്ങള്‍ കളിമണ്ണില്‍ ഉണ്ടാക്കിയ മറ്റൊരു സ്ഥലമില്ല അപ്പു.”
”ഈ ശില്പത്തിലെ വസ്ത്രധാരണവും ആഭരണങ്ങളും ശ്രദ്ധിക്കൂ. എത്ര മനോഹരമായ നെയ്‌ത്തുവിദ്യയും സ്വര്‍ണ്ണപ്പണിയുമാണ് അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നതെന്ന് ഈ ചെറിയ മണ്‍ഫലകത്തില്‍ നിന്ന് വ്യക്തമാകുന്നില്ലെ.”

”മാഷേ, കല്ലില്‍ കൊത്തുന്നതുപോലെ എളുപ്പമല്ലല്ലോ കളിമണ്ണില്‍ രൂപങ്ങള്‍ ഉണ്ടാക്കുന്നത് ഇത് അത്രയും കാലം കേടുകൂടാതെ ഇരിക്കുമോ?” സംശയവുമായി മീനാക്ഷി ഓടി വന്നു.

”അവിടെയാണ് ഇവിടുത്തെ കലാകാരന്മാരുടെ സാങ്കേതികവിദ്യ മീനാക്ഷീ. അച്ചുകള്‍ ഉപയോഗിച്ചാണ് അവര്‍ ഈ ശില്പങ്ങള്‍ കൂട്ടത്തോടെ നിര്‍മ്മിച്ചിരുന്നത്. അതിനുശേഷം ഉയര്‍ന്ന താപനിലയില്‍ ഇവ ചുട്ടെടുക്കും. ഗ്രീക്ക്-റോമന്‍ ശൈലിയോട് കിടപിടിക്കുന്ന തരത്തിലുള്ള ചിറകുള്ള സിംഹങ്ങള്‍, ദേവതകള്‍, വിദേശ വസ്ത്രങ്ങള്‍ ധരിച്ച മനുഷ്യര്‍ എന്നിവയുടെയൊക്കെ ചിത്രങ്ങള്‍ ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. ഇതിനര്‍ത്ഥം എന്താണെന്നറിയാമോ?” ‘മീര ടീച്ചര്‍ അപ്പുവിനെ നോക്കി തുടര്‍ന്നു: ”പൗരാണിക ഭാരതത്തിലെ ഈ നഗരം ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി അത്രയേറെ ബന്ധപ്പെട്ടിരുന്നു എന്നാണ്.”

മാധവന്‍ മാഷ് മെല്ലെ നിലത്തിരുന്നു.
കുട്ടികള്‍ മാഷിന് ചുറ്റും കൂടിയിരുന്നു. മാഷ് എന്തോ രഹസ്യം പറയാന്‍ പോകുകയാണെന്ന് കുട്ടികള്‍ക്ക് തോന്നി.
”മാഷേ, റോമാക്കാരുമായി ഇവര്‍ക്ക് കച്ചവടം ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ. വിദേശ പുസ്തകങ്ങളില്‍ എവിടെയെങ്കിലും ഈ നഗരത്തെക്കുറിച്ച് എഴുതിവെച്ചിട്ടുണ്ടോ?” ചിന്തുവാണ് ആദ്യ സംശയം ചോദിച്ചത്.

”വളരെ നല്ല ചോദ്യം ചിന്തൂ! രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ടോളമി എന്ന പ്രശസ്തനായ ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനെക്കുറിച്ച് കേട്ടിട്ടുണ്ടോ അദ്ദേഹത്തിന്റെ കൃതികളില്‍ ഗംഗാ നദിയുടെ തീരത്തുള്ള അതിശക്തമായ ഒരു സാമ്രാജ്യത്തെക്കുറിച്ച് പറയുന്നുണ്ട്. അതിന്റെ പേരാണ് ‘ഗംഗാരിഡൈ’. ടോളമി പറഞ്ഞ ആ വിഖ്യാത നഗരം നമ്മള്‍ ഈ നി
ല്‍ക്കുന്ന ചന്ദ്രകേതുഗഡ് ആണെന്നാണ് ചരിത്രകാരന്‍ മാര്‍ പറയുന്നത്.” മാഷ് പറഞ്ഞു നിര്‍ത്തി.

”ഗംഗാരിഡൈയോ കേള്‍ക്കാന്‍ നല്ല രസമുണ്ടല്ലോ! അവര്‍ അത്രയ്‌ക്ക് ശക്തരായിരുന്നോ മാഷേ?”
”പിന്നെയില്ലാതെ അപ്പൂ! ലോകം മുഴുവന്‍ കീഴടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ച് നിങ്ങള്‍ പഠിച്ചിട്ടില്ലേ അദ്ദേഹം ഭാരതത്തിന്റെ അതിര്‍ത്തി വരെ എത്തിയതാണ്. പക്ഷേ, ഗംഗാതീരത്ത് ‘ഗംഗാരിഡൈ’ എന്നൊരു അതിശക്തമായ സൈന്യമുണ്ടെന്നും, അവര്‍ക്ക് അയ്യായിരത്തിലധികം പടയാനകളുടെ വലിയൊരു വ്യൂഹമുണ്ടെന്നും അറിഞ്ഞതോടെ അലക്‌സാണ്ടറുടെ സൈനികര്‍ ഭയന്നുപോയി. അങ്ങനെയാണ് അവര്‍ യുദ്ധം ചെയ്യാതെ മടങ്ങിപ്പോയത്. അലക്‌സാണ്ടറെപ്പോലും വിറപ്പിച്ച ആ പൗരാണിക ശക്തിയുടെ കേന്ദ്രമായിരുന്നു ഈ മണ്ണ്!”

സൂര്യന്‍ പതുക്കെ പടിഞ്ഞാറന്‍ ആകാശത്ത് ഒളിക്കാന്‍ തുടങ്ങിയപ്പോള്‍ ആ ചുവന്ന മണ്‍തിട്ടകള്‍ക്ക് മുകളില്‍ ഒരു സുവര്‍ണ്ണ പ്രഭ കൂടി പടര്‍ന്നു. കുട്ടികള്‍ ആ കളിമണ്‍ ശില്പങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി നോക്കി. അവയിലോരോന്നിലും പൗരാണിക ഭാരതീയരുടെ കഠിനാധ്വാനവും, ശാസ്ത്രബോധവും, ആഗോളതലത്തിലുള്ള വിജ്ഞാനവിനിമയവും തെളിഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.

Tags: BengalKnowledge seriesClay sculpturesChandraketugarh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.