Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

വൈഷ്ണവി ഡി. മംഗലം by വൈഷ്ണവി ഡി. മംഗലം
Jun 5, 2026, 07:36 am IST
in Kerala, Palakkad
ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

പാലക്കാട്: ആധുനിക കൃഷിരീതികള്‍ക്കതീതമായി പ്രകൃതിദത്ത സംവിധാനങ്ങളും മറ്റു സാഹചര്യങ്ങളും ഉപയോഗിച്ച് തന്റെ നാലര ഏക്കര്‍ ഭൂമിയില്‍ മറ്റൊരു ആവാസവ്യവസ്ഥ നിര്‍മിക്കുകയാണ് കര്‍ഷകനായ ശ്രീകൃഷ്ണപുരം സ്വദേശി മൂര്‍ത്തിയേടം ശങ്കരന്‍ നമ്പൂതിരി.

കാര്‍ഷികവൃത്തിയെ ജീവിതത്തോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്ന വലിയ സമൂഹമാണ് പാലക്കാടിന്റെ വടക്ക് പടിഞ്ഞാറന്‍ ഗ്രാമവാസികള്‍. 1976 കാലഘട്ടത്തില്‍ പാലക്കാടിന്റെ പ്രധാന വിള നെല്ല് മാത്രമായിരുന്നു. ശങ്കരന്‍ നമ്പൂതിരി ആ കാലത്ത് കരഭൂമിയിലെ കൃഷിക്ക് ഏറെ പ്രചാരം നേടിക്കൊടുക്കുകയും പിന്നീട് ആ സമൂഹത്തിന്റെ വലിയ വരുമാനമാര്‍ഗമായി കരഭൂമിയിലെ കൃഷി മാറുകയും ചെയ്തു. തരിശായും കാടുമൂടിയും കിടന്നിരുന്ന പ്രദേശം പിന്നീട് ഫലപുഷ്ടിപ്പെടുത്തുകയും കൃഷിക്കനുയോജ്യമാക്കി മാറ്റുകയും ചെയ്തു. 2000 കാലഘട്ടത്തില്‍ വാനില നട്ടാണ് വ്യത്യസ്തമായി കൃഷി ചെയ്ത് തുടങ്ങിയത്. അക്കാദമിക് അറിവുകളില്‍ നിന്ന് വ്യതിചലിച്ച് പ്രകൃതിയെ നിരീക്ഷിച്ച് അതിനനുസരിച്ച് കൃഷി ചെയ്യുക എന്നതായിരുന്നു ശങ്കരന്‍ നമ്പൂതിരിയുടെ ലക്ഷ്യം. പിന്നീട് ആ നിരീക്ഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ച് നാടന്‍ പശുക്കളെ തേടിയിറങ്ങി. പുതിയ തരം നാടന്‍ ഇനമായ അനങ്ങമല കുള്ളന്‍ എന്നയിനം പശുവിനെ കണ്ടെത്തി. എന്നാല്‍ ഇന്ന് ആ വിഭാഗം പശുക്കള്‍ വംശനാശത്തിലെത്തിയിരിക്കുകയാണ്. ഓരോ 50 കിലോമിറ്റര്‍ ചുറ്റളവിലും ഓരോ പുതിയയിനം പശുക്കള്‍ ഉണ്ടാകുമെന്നും അദ്ദേഹം കണ്ടെത്തി.

നാലര ഏക്കര്‍ ഭൂമിയില്‍ തെങ്ങ്, കവുങ്ങ്, റബര്‍, ജാതി തുടങ്ങിയവ പ്രധാന വരുമാനമാണെങ്കിലും തേയില, ഏലം, പഴവര്‍ഗങ്ങള്‍, 700ലധികം മാവിനങ്ങളും 50ലധികം പ്ലാവും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഭാരതത്തില്‍ ജിഐ ടാഗ് ലഭിച്ച 22 ഇനം മാവുകളില്‍ 18 എണ്ണവും ശങ്കരന്‍ നമ്പൂതിരിയുടെ കൃഷിയിടത്തിലുണ്ട്. മാവുകളുടെ പ്രാധാന്യത്തെ ഏറെ പ്രസക്തിയോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്, ഭാരതത്തിലെ തന്നെ 150 ഇനം മാവുകളും വിദേശരാജ്യത്ത് നിന്നുള്ള മാവിനങ്ങളുടെ വലിയ ശേഖരവും നിര്‍മിക്കാനുള്ള പ്രധാന കാരണം മാവുകളുടെ ജീന്‍ ബാങ്കുകള്‍ നിര്‍മിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാഫിറ്റിങ്, ബഡ്ഡിങ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് മാവ് കൃഷി ചെയ്യുന്നത്. കൃഷിക്ക് അനുയോജ്യമായ മണ്ണുണ്ടാക്കാനും ശങ്കരന്‍ നമ്പൂതിരിക്ക് സാധിച്ചു. തന്റെ കൃഷിയിടത്തില്‍ സാധാരണ കാണുന്നതിനേക്കാള്‍ കാര്‍ബണിന്റെ അളവ് കൂടിയ മണ്ണാണുള്ളതെന്നും പ്രകൃതിയുടെ താളം മനുഷ്യന്‍ അറിയാതെ പോകുകയാണെന്നും പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രധാന്യവും അദ്ദേഹം വ്യക്തമാക്കുന്നു.
പുതിയ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുകയാണ്, എന്നാല്‍ എന്റെ കാലഘട്ടത്തില്‍ ഞാന്‍ തനിയെ വളര്‍ന്നതാണ്. തന്റെ കൊച്ചുമക്കള്‍ ഈ കൃഷിത്തോട്ടവും അനുദിനം പ്രകൃതിയിലുണ്ടാകുന്ന മാറ്റവും കണ്ടറിഞ്ഞ് വളരാനാണ് ആഗ്രഹം, അദ്ദേഹം പറഞ്ഞു.

സ്വന്തമായി നിര്‍മിച്ചെടുത്ത സ്ലറി ടാങ്ക് (150 ലിറ്റര്‍), ജൈവവളങ്ങള്‍, കമ്പോസ്റ്റ് സംവിധാനം എന്നിവ കൊണ്ട് തന്നെ ഈ വലിയ കൃഷിഭൂമിയെ സംരക്ഷിക്കാന്‍ ശങ്കരന്‍ നമ്പൂതിരിക്ക് കഴിയുന്നു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ അദ്ദേഹം സ്വമേധയാ കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. സ്വന്തമായ നിരീക്ഷണങ്ങളിലൂടെയും നിരവധി പരീക്ഷണങ്ങളിലൂടെയും തന്റേതായ ആവാസവ്യവസ്ഥ നിര്‍മിച്ച് വ്യത്യസ്തമാവുകയാണ് ശങ്കരന്‍ നമ്പൂതിരി.

 

Tags: World Environment DayShankaran Namboothirihabitat on Earth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Main Article

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍
Kerala

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

Main Article

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

Kerala

ലോക പരിസ്ഥിതി ദിനം: വീ​ഗാലാന്റ് ഹോംസിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ വൈവിധ്യമാർന്നത്

പുതിയ വാര്‍ത്തകള്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.