പരിസ്ഥിതി സംരക്ഷണത്തിന് എന്നും പ്രാമുഖ്യം നൽകുന്ന വീഗാലാന്റ് ഹോംസ്, നിർമാണം നടക്കുന്ന അപാർട്മെന്റ് പ്രൊജക്ടുകൾക്ക് സമീപമുള്ള സ്കൂളുകളുമായി സഹകരിച്ച് വിപുലമായ രീതിയിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. സ്കൂളുകളിൽ വൃക്ഷത്തൈ നടുകയും കുട്ടികൾക്ക് തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തുകൊണ്ടാണ് ഇക്കുറി വീഗാലാന്റ് ഹോംസ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. കൂടാതെ 1000 നു മുകളിൽ വരുന്ന വീഗാലാന്റ് ഹോംസിന്റെ കസ്റ്റമേഴ്സിന്റെ മക്കൾക്കു വേണ്ടി ഉപന്യാസ മൽസരവും സംഘടിപ്പിച്ചു.
ഇടപ്പള്ളി മേഖലയുടെ പരിസ്ഥിതിദിന പരിപാടി ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്കൂളിലാണ് നടന്നത്. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ശ്രീ.എംസി ദിലീപ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വീഗാലാന്റ് ഹോസിന്റെ ഫിനാൻഷ്യൽ അഡ്വൈസർ ശ്രീ.ജേക്കബ്ബ് കുരുവിള വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതിദിന സന്ദേശം നൽകി.
കാക്കനാട് ഇൻഫന്റ് ജീസസ് സ്കൂളിൽ നടന്ന പരിപാടിയിൽ വീഗാലാന്റ് ഹോംസിന്റെ കസ്റ്റമർ റിലേഷൻസ് ജനറൽ മാനേജർ ശ്രീ.ഗിരി എസ് നായർ പങ്കെടുത്ത് പരിസ്ഥിതിദിന സന്ദേശം നൽകി. നഗരസഭാ ചെയർപേഴ്സൺ ശ്രീമതി രാധാമണി പിള്ള, വീഗാലാന്റ് ജനറൽ മാനേജർ ശ്രീ.ഗിരി എസ് നായർ, ജൂനിയർ മാനേജർ ശ്രീ.ബിജു എംപി, അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ.ഡോക്ടർ സൗമ്യ പോൾ, ഡപ്യൂട്ടി ഡയറക്ടർ ശ്രീമതി ലക്ഷ്മിശ്രീ, വാർഡ് കാൺസിലർ ശ്രീമതി സജ്ന അക്ബർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ തൃക്കാക്കര കൃഷി ഓഫീസർ ശ്രീമതി ശിൽപ വർക്കി സ്വാഗതവും അധ്യാപിക ശ്രീമതി ലിസി നന്ദിയും പ്രകാശിപ്പിച്ചു.
വീഗാലാന്റ് ഹോംസിന്റെ തൃപ്പൂണിത്തുറ മേഖലയുടെ ആഘോഷം നടന്നത് തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാലയത്തിലാണ്. ശ്രീ.ബിട്ടു ജോൺ (മാനേജിങ്ങ് ഡയറക്ടർ, 7 ടു 9), മുഖ്യാതിഥിയായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലതാ എസ്, വൈസ് പ്രിൻസിപ്പൽ ശ്രീമതി രമ്യ ദാസ്, വീഗാലാന്റ് ഹോംസ് സീനിയർ മാനേജർ ഫിനാൻസ്& അക്കൗണ്ട്സ് ശ്രീ. സനീഷ് എംസി എന്നിവർ പങ്കെടുത്തു.
കോഴിക്കോട് ചേവായൂർ എയുപി സ്കൂളിൽ വീഗാലാന്റ് ഹോംസ് സൈറ്റ് മാനേജർ ശ്രീ.നിതിൻ റോയ് കെഎഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നിന്ദു, സുബൈർ മാഷ് എന്നിവരും തൃശൂരിൽ കുരിയച്ചിറ പോപ്പ് ജോൺ എൽപി സ്കൂളിൽ വീഗാലാന്റ് ഹോംസ് സീനിയർ മാനേജർ ശ്രീ. ജോമോൻ മാത്യുവും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീമതി റീന സിഡി എന്നിവരും തിരുവനന്തപുരത്ത് കുഴിവിള ഗവൺമെന്റ് സ്കൂളിൽ വീഗാലാന്റ് ഹോംസ് സീനിയർ മാനേജർ ശ്രീ.കൃഷ്ണപ്രസാദ് ആർ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജു എബ്രഹാം എന്നിവരും ചേർന്ന് വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി സന്ദേശം നൽകുകയും ചെയ്തു.
പരിപാടികൾ വീഗാലാന്റ് കസ്റ്റമർ റിലേഷൻസ് ജനറൽ മാനേജർ ശ്രീ.ഗിരി എസ് നായരാണ് ആസൂത്രണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: