Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 10:41 am IST
inFootball
ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

കൊച്ചി: ലോകകപ്പ് ഫുട്‌ബോളില്‍ ഭാരതം യോഗ്യരാകുന്നത് വിദൂരമായൊരു സ്വപ്‌നമായി ഇപ്പോഴും അവശേഷിക്കുന്നു, പക്ഷെ ഭാരത ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തിക്കൊണ്ട് നാല് ഭാരത വംശജരാണ് ഇത്തവണത്തെ ലോകകപ്പിന്റെ ഭാഗമാകുന്നത്. കൂടാതെ ഭാരത ഫുട്‌ബോള്‍ ലീഗായ ഐഎസ്എല്ലില്‍ കളിച്ച താരവും ഇത്തവണ ബൂട്ടുകെട്ടി ഇറങ്ങുന്നുണ്ട്.

ലോകകപ്പ് ഫുട്‌ബോളില്‍ തിളങ്ങുന്ന സാന്നിധ്യമായിരുന്ന പല പ്രമുഖ ലോകകപ്പ് താരങ്ങളും ഐഎസ്എല്ലിന്റെ ഭാഗമായിട്ടുണ്ട്. മുംബൈ എഫ്‌സിക്കായി കളിച്ചിട്ടുള്ള ഉറുഗ്വേയുടെ ഡീഗോ ഫോര്‍ലാന്‍, ചെന്നൈയിന്‍ എഫ്‌സി കോച്ചായിരുന്ന ഇറ്റലിയുടെ മാര്‍കോ മറ്റെരാസി തുടങ്ങിയവരെല്ലാം അതില്‍ ചിലര്‍ മാത്രം. എന്നാല്‍ ഐഎസ്എല്ലില്‍ അതിലുപരി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരം ഇത്തവണ ലോകകപ്പില്‍ കളിക്കാനിറങ്ങുന്നുണ്ട്. ഹെയ്തിക്കുവേണ്ടി ഇറങ്ങുന്ന ഡക്കന്‍സ് നേസന്‍. ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണ യോഗ്യത നേടിയ ഹെയ്തിയുടെ മുന്നേറ്റ താരമാണ് ഡക്കന്‍സ്.

കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം തവണ റണ്ണറപ്പായ 2016 സീസണില്‍ കളിച്ചിട്ടുള്ള താരമാണ്. സ്റ്റീവ് കോപ്പല്‍ പരിശീലകനായിരുന്ന അന്നത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ കളിച്ച ഡക്കന്‍സിന്റെ ഗോള്‍ മികവിലാണ് ടീം നിര്‍ണായക മത്സരത്തില്‍ ജയിച്ച് പ്ലേ ഓഫ് യോഗ്യത നേടിയത്. സീസണിനൊടുവില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് ഷൂട്ടൗട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. അന്ന് ഡക്കന്‍സിന് 22 വയസേ ഉണ്ടായിരുന്നുള്ളൂ. 2014 മുതല്‍ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ കരീബിയന്‍ ടീം ഹെയ്തിക്കായി കളിച്ചുവരുന്നു. 78 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. ഹെയ്തിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ഈ 32 കാരന്‍. ആകെ നേടിയ ഗോളുകള്‍ 44. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ടീം ഇറാനിലെ എസ്‌റ്റേഘ്‌ലല്‍.

തഹ്‌സിന്‍ മുഹമ്മദ്
ഖത്തറില്‍ സ്ഥിരതാമസമാക്കിയ മലയാളി ദമ്പതികളുടെ മകന്‍ തഹ്‌സിന്‍ മുഹമ്മദ് ആണ് ഭാരത വംശജനായ ഈ ലോകകപ്പിലെ ഒരു താരം. 20കാരനായ തഹ്‌സിന്റെ പിതാവ് ജംഷീദ് തലശേരിക്കാരനും അമ്മ ഷൈമ കണ്ണൂര്‍ വളപട്ടണം സ്വദേശിയുമാണ്.

ഓസ്‌ട്രേലിയന്‍ ടീമിന്റെ നിഷാന്‍ വേലുപിള്ള
ആംഗ്ലോ ഇന്ത്യന്‍ അമ്മയ്‌ക്കും മലേഷ്യയില്‍ നിന്നുള്ള ശ്രീലങ്കന്‍ തമിഴ് വംശജനായ അച്ഛന്റെയും മകനായാണ് നിഷാന്‍ വേലുപിള്ള ജനിച്ചത്. മാതാപിതാക്കള്‍ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയതിനെ തുടര്‍ന്ന് നിഷാന്റെ ജനനവും വളര്‍ച്ചയുമെല്ലാം ഓസ്‌ട്രേലിയക്കാരാനായിരുന്നു. വളര്‍ച്ചയ്‌ക്കൊപ്പം ഫുട്‌ബോളിനെയും കൂടെ കൂട്ടി. ഇപ്പോള്‍ അത് ലോകകപ്പ് ഫുട്‌ബോള്‍ കളിത്തട്ടില്‍ എത്തിനില്‍ക്കുന്നു.
2024 മുതല്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിലുണ്ട്. 25കാരനായ താരം നിലവില്‍ മെല്‍ബണ്‍ വിക്ടറി എഫ്‌സിക്കായി കളിക്കുന്ന വിങ്ങര്‍ ആണ്.

സാമുവല്‍ മുത്തുസ്വാമി (ഡിആര്‍ കോംഗോ)
ഫ്രാന്‍സില്‍ ജനിച്ച സാമുവല്‍ മുത്തുസ്വാമി നിലവില്‍ ഡിആര്‍ കോംഗോയുടെ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ആണ്. ഗ്രീക്ക് സൂപ്പര്‍ ലീഗില്‍ അട്രോമിറ്റോസിനായി കളിക്കുന്നു.
സാമുവലിന്റെ അമ്മ കോംഗോക്കാരിയാണ്. അച്ഛന്‍ തമിഴ്‌നാട്ടില്‍ ജനിച്ച ഗ്വാഡിലോപിയന്‍ കാരനും.

ന്യൂസിലന്‍ഡിന്റെ സര്‍പ്രീത് സിങ്
ന്യൂസിലന്‍ഡിനായി അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ കളിക്കുന്ന സര്‍പ്രീത് സിങ്ങിന്റെ മാതാപിതാക്കള്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. സര്‍പ്രീതിന്റെ ജനനം ന്യൂസിലന്‍ഡിലെ ഓക്ക്‌ലണ്ടിലായിരുന്നു. നിലവില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സിന് വേണ്ടി കളിചുകൊണ്ടിരിക്കുന്നു. ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കിനായി കളിച്ച ആദ്യ ഭാരത വംശജന്‍ കൂടിയാണ് സര്‍പ്രീത്. ബയേണ്‍ രണ്ടാം ഡിവിഷന്‍ ടീമില്‍ സജീവമായിരുന്ന താരം 2019-20 സീസണിലെ രണ്ട് മത്സരങ്ങളിലാണ് ബയേണിനായി പന്ത് തട്ടാനിറങ്ങിയത്.

Tags: Dickens NesanTahsin MohammedSarpreet SinghNishan VelupillaiSamuel MuthuswamyFIFA World Cup 2026Indian players
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.