Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

താമ്രലിപ്തി തുറമുഖത്തേക്ക്

എം.കെ. അജിത്byഎം.കെ. അജിത്
Jun 3, 2026, 06:21 am IST
inSamskriti

ദൗളിയിലെ ബുദ്ധസന്ദേശങ്ങളും ഹൃദയത്തിലേന്തി കൊണ്ട് കുട്ടിപ്പടയുടെ ബസ് പൗരാണിക ബംഗാളിന്റെ മണ്ണിലേക്ക് പ്രവേശിച്ചു. വലിയ ജലാശയങ്ങളും പഴയ ചരിത്രഭൂമികളും കടന്ന് ബസ് ചെന്നുനിന്നത് രൂപനാരായണ്‍ നദിയുടെ തീരത്തുള്ള ‘താംലൂക്’ എന്ന ചരിത്രപ്രധാനമായ സ്ഥലത്താണ്. പൗരാണിക കാലത്ത് ഈ പ്രദേശം ‘താമ്രലിപ്തി’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

ബസ്സില്‍ നിന്നിറങ്ങിയ അപ്പുവിന് അവിടെ വലിയ കല്‍ക്കോട്ടകളോ സ്തൂപങ്ങളോ കാണാത്തതുകൊണ്ട് അല്പം നിരാശ തോന്നി.

‘മാഷേ, നമ്മള്‍ പൗരാണിക ഭാരതത്തിലെ വിജ്ഞാനം തിരഞ്ഞല്ലേ ഇങ്ങോട്ട് വന്നത് ഇവിടെ വലിയ കെട്ടിടങ്ങളൊന്നും കാണാനില്ലല്ലോ’അവന്‍ ചോദിച്ചു.

മാഷ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ‘അപ്പൂ, പൗരാണിക ഭാരതത്തിന്റെ വിജ്ഞാനം വെറും കെട്ടിടങ്ങളില്‍ മാത്രമല്ല ഉള്ളത്. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ മണ്ണ് രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് മൗര്യന്മാരുടെയും ഗുപ്തന്മാരുടെയും കാലത്ത് ലോകപ്രശസ്തമായ ഒരു അന്താരാഷ്‌ട്ര തുറമുഖമായിരുന്നു! ഇതിന്റെ പേരാണ് ‘താമ്രലിപ്തി’.’
തുറമുഖം എന്ന വാക്ക് കേട്ടപ്പോള്‍ മീനാക്ഷിയുടെ കണ്ണുകള്‍ വിടര്‍ന്നു.

‘തുറമുഖമോ മാഷേ, അക്കാലത്ത് ഇവിടെ വലിയ കപ്പലുകളൊക്കെ വന്നിരുന്നോആകാംഷ ആ മുഖത്ത് നിറഞ്ഞു. ‘ അവര്‍ക്ക് കടലിലൂടെ ദിശയറിയാന്‍ ഇന്നത്തെപ്പോലെ കോമ്പസ്സും ജി.പി.എസ്സും ഒക്കെ ഉണ്ടായിരുന്നോ’ ‘ഇല്ല മീനാക്ഷീ, പക്ഷേ അതിനേക്കാള്‍ മികച്ച നക്ഷത്രശാസ്ത്രവും കടല്‍വിദ്യയും നമ്മുടെ പൂര്‍വ്വികര്‍ക്ക് ഉണ്ടായിരുന്നു! കാറ്റിന്റെ ഗതിയും ആകാശത്തെ നക്ഷത്രങ്ങളുടെ സ്ഥാനവും നോക്കി കടല്‍യാത്ര ചെയ്യാനുള്ള നാവിഗേഷന്‍ ശാസ്ത്രം അവര്‍ക്ക് അറിയാമായിരുന്നു. റോം, ഈജിപ്ത്, ശ്രീലങ്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടുത്തെ കപ്പലുകള്‍ തുണിത്തരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ലോഹങ്ങളും കൊണ്ടുപോയിരുന്നു.’ മീര ടീച്ചര്‍ ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

ഇടയില്‍ക്കയറി ചിന്തു ചോദിച്ചു. ‘ടീച്ചറേ, അത്രയും ദൂരേക്ക് പോകാന്‍ വലിയ കപ്പലുകള്‍ വേണ്ടേ അവരത് എങ്ങനെയാണ് ഉണ്ടാക്കിയത്’

‘അതാണ് വിസ്മയം ചിന്തൂ! പൗരാണിക ഭാരതത്തില്‍ ‘യൂക്തികല്പതരു’ എന്നൊരു ഗ്രന്ഥമുണ്ടായിരുന്നു. കപ്പലുകള്‍ എങ്ങനെ നിര്‍മ്മിക്കണം, ഏത് തരം മരങ്ങള്‍ ഉപയോഗിക്കണം എന്നൊക്കെ കൃത്യമായി അതില്‍ എഴുതിവെച്ചിട്ടുണ്ട്. ഇരുമ്പ് ആണികള്‍ ഉപയോഗിച്ചാല്‍ കടലിലെ കാന്തശക്തിയുള്ള പാറകള്‍ കപ്പലിനെ ആകര്‍ഷിച്ച് അപകടമുണ്ടാക്കുമെന്ന് കരുതി, മരക്കഷ്ണങ്ങള്‍ കൂട്ടിയണച്ചാണ് അവര്‍ കടല്‍ക്കപ്പലുകള്‍ ഉണ്ടാക്കിയിരുന്നത്. എന്തൊരു ദീര്‍ഘവീക്ഷണമായിരുന്നു അവര്‍ക്ക്!’ മാധവന്‍ മാഷ് പറഞ്ഞു നിര്‍ത്തി.

കുട്ടികള്‍ പതുക്കെ അവിടുത്തെ പ്രാദേശിക മ്യൂസിയത്തിലേക്ക് നടന്നു. അവിടെ മണ്ണില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത പഴയ നാണയങ്ങളും വെങ്കല പാത്രങ്ങളും ആയുധങ്ങളും കണ്ടപ്പോള്‍ അപ്പുവിന് കൗതുകമായി.

‘മാഷേ, ഈ സ്ഥലത്തിന് ‘താമ്രലിപ്തി’ എന്ന് പേര് വരാന്‍ എന്താ കാരണം’

”താമ്രം’ എന്നാല്‍ ചെമ്പ് എന്നാണ് അര്‍ത്ഥം അപ്പൂ. പൗരാണിക ഭാരതത്തില്‍ ചെമ്പ് ഖനനം ചെയ്ത്, അത് ശുദ്ധീകരിച്ചെടുക്കാനും അത് വെച്ച് പലതരം ലോഹസങ്കരങ്ങള്‍ ഉണ്ടാക്കാനുമുള്ള ശാസ്ത്രം ഇവിടെ വികസിച്ചിരുന്നു. ജാര്‍ഖണ്ഡിലെ ഘാട്ശില പോലുള്ള ഖനികളില്‍ നിന്ന് കൊണ്ടുവരുന്ന ചെമ്പ് ശുദ്ധീകരിച്ച് വലിയ കട്ടകളാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത് ഈ തുറമുഖത്ത് നിന്നാണ്. അതുകൊണ്ടാണ് ഇതിന് താമ്രലിപ്തി എന്ന് പേര് വന്നത്. അക്കാലത്ത് ഭാരതീയര്‍ ഉണ്ടാക്കിയ വെങ്കല ശില്പങ്ങളും നാണയങ്ങളും ലോകത്ത് ഒരിടത്തും കിട്ടാത്ത അത്ര മികച്ച സാങ്കേതികവിദ്യയില്‍ ഉള്ളവയായിരുന്നു.’ മാഷിന്റെ മറുപടി കേട്ട് അപ്പു അത്ഭുതത്തോടെ വായ പൊളിച്ചിരുന്നു.

മ്യൂസിയത്തിലെ ഭിത്തിയില്‍ വരച്ചിരിക്കുന്ന വലിയൊരു കപ്പലിന്റെയും അതില്‍ സന്യാസി വസ്ത്രം ധരിച്ചവര്‍ നില്‍ക്കുന്നതുമായ ചിത്രം ചിന്തുവിന്റെ ശ്രദ്ധയില്‍പ്പെട്ടു.

‘ടീച്ചറേ, ഈ ചിത്രത്തില്‍ വലിയൊരു മണ്‍പാത്രത്തില്‍ ഒരു ചെറിയ ചെടി വെച്ചിട്ടുണ്ടല്ലോ. ഇത് എന്താണ്’

മീര ടീച്ചര്‍ ആ ചിത്രത്തിന് അടുത്തേക്ക് നടന്നു, അവരുടെ മുഖത്ത് വലിയൊരു ആദരവ് നിറഞ്ഞുനിന്നു.

‘ചിന്തൂ, നമ്മള്‍ ദൗളില്‍ വെച്ച് അശോകചക്രവര്‍ത്തി യുദ്ധം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ച കഥ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ അതിനുശേഷം അദ്ദേഹം സമാധാനത്തിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിക്കാന്‍ ശ്രമിച്ചു. ബുദ്ധമതത്തിന്റെ പ്രചാരണത്തില്‍ ഈ താമ്രലിപ്തി തുറമുഖം വളരെ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. അശോകചക്രവര്‍ത്തിയുടെ മകന്‍ മഹേന്ദ്രനും മകള്‍ സംഘമിത്രയും ബുദ്ധസന്ദേശവുമായി ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചത് ഇതേ താമ്രലിപ്തിയുടെ തീരത്തുനിന്നാണ്!’

‘അപ്പോള്‍ ആ ചിത്രത്തിലെ ചെടിയോ ടീച്ചറേ’അപ്പു ചോദിച്ചു.

‘അത് സാധാരണ ചെടിയല്ല അപ്പൂ. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച ഗയയിലെ വിശുദ്ധമായ ‘ബോധിവൃക്ഷത്തിന്റെ’ ഒരു തൈ ആയിരുന്നു അത്. അശോകചക്രവര്‍ത്തി ആ ബോധിവൃക്ഷത്തൈ തന്റെ കൈകളാല്‍ വാങ്ങി സംഘമിത്രയ്‌ക്ക് കൈമാറി. അവര്‍ ആ തൈയ്യും കൊണ്ട് ഈ തുറമുഖത്തുനിന്നാണ് കപ്പല്‍ കയറിയത്. ശ്രീലങ്കയിലെ അനുരാധപുരയില്‍ അവര്‍ ആ മരം നട്ടു.’

‘അപ്പോള്‍ മാഷേ, ഇവിടെ നിന്ന് പോയ കപ്പലുകളില്‍ ഭാരതത്തിന്റെ സമാധാന സന്ദേശവും കൂടിയുണ്ടായിരുന്നു അല്ലെ ‘ . മീനാക്ഷിയുടെ ഈ സംശയം മാധവന്‍ മാഷിന് ഏറെ ഇഷ്ടമായി. മാഷ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

‘തീര്‍ച്ചയായും മീനാക്ഷീ! താമ്രലിപ്തി വെറുമൊരു കച്ചവട കേന്ദ്രമായിരുന്നില്ല. അറിവും സംസ്‌കാരവും ആത്മീയതയും ലോകത്തിന് പകുത്തുനല്‍കിയ ഭാരതത്തിന്റെ വലിയൊരു കവാടമായിരുന്നു.’

സന്ധ്യയായപ്പോള്‍ രൂപനാരായണ്‍ നദിയിലൂടെ ചെറിയ തോണികള്‍ പോകുന്നത് കുട്ടിപ്പട നോക്കിനിന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ തീരത്തുനിന്ന് സമാധാനത്തിന്റെ കൊടിയുമേന്തി ഭീമന്‍ കപ്പലുകള്‍ നീങ്ങിയിരുന്ന ദൃശ്യം അവരുടെ മനസ്സില്‍ തെളിഞ്ഞു വന്നു.

Tags: BengalKnowledge seriesTamralipti Portamralipta or Tamralipta NagarTamralipta Kingdom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.