India

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

ബംഗാളില്‍ അനധികൃതമായി നുഴഞ്ഞുകയറിയ ഒന്നരക്കോടി മുതല്‍ രണ്ട് കോടി വരെയും ബംഗ്ലാദേശികളില്‍ നല്ലൊരു ശതമാനം മമത ഭരണം പോയതോടെ ബംഗാളില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ബംഗാളില്‍ അനധികൃതമായി നുഴഞ്ഞുകയറിയ ഒന്നരക്കോടി മുതല്‍ രണ്ട് കോടി വരെയും ബംഗ്ലാദേശികളില്‍ നല്ലൊരു ശതമാനം മമത ഭരണം പോയതോടെ ബംഗാളില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ്. അതേ സമയം, മമത അധികാരത്തില്‍ വന്നാല്‍ ആഹ്ളാദാരവങ്ങള്‍ക്കിടയില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാന്‍ ബംഗ്ലാദേശില്‍ നിന്നും ആയുധപരീശീലനം നല‍്കി അയച്ച ഭീകരരെ കാണാനില്ലെന്ന റിപ്പോര്‍ട്ടും പറത്തുവരുന്നു. ഇത് വലിയ ആശങ്ക ഉളവാക്കുന്നു. പിടികൂടിയാല്‍ വെടിവെച്ച് കൊല്ലാന്‍ വരെ ഉത്തരവുണ്ട്. ഇവരെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ ശ്രമം നടക്കുന്നുണ്ട്.

തിരിച്ചറിയില്‍ രേഖകളില്ലാത്ത ബംഗ്ലാദേശികള്‍ക്കായി സുവേന്ദു അധികാരി ഹോള്‍ഡിംഗ് സെന്‍ററുകള്‍ തുറന്നിട്ടുണ്ട്. അവിടേക്കും വന്‍തോതില്‍ ബംഗ്ലാദേശികളുടെ ഒഴുക്കാണ്. ഇത്തരം 11 ഹോള്‍ഡിംഗ് സെന്‍ററുകളാണ് തുറന്നിരിക്കുന്നത്. ഇവരെയും ക്രമമായി ബംഗ്ലേദശിലേക്ക് നാടുകടത്തുകയാണ് ബംഗാള്‍ സര്‍ക്കാരിന്റെ ലക്ഷ്യം.കണക്കെടുക്കുക, പേര് എന്നെന്നേയ്‌ക്കുമായി വെട്ടുക, പിന്നീട് നാടുകടത്തുക എന്നതാണ് സുവേന്ദു അധികാരിയുടെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരോടുള്ള നിലപാട്.

ബംഗാളില്‍ ഉണ്ടായിരുന്ന ദശലക്ഷക്കണക്കിന് വരുന്ന ബംഗ്ലാദേശികളില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുമ്പോള്‍ പലരും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനും ശ്രമിക്കുന്നുണ്ട്. എസ് ഐ ആര്‍ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായപദ്ധതികള്‍ നല്‍കില്ലെന്ന സുവേന്ദു അധികാരിയുടെ പ്രസ്താവനപലരേയും ഞെട്ടിച്ച പലരും ജാര്‍ഖണ്ഡ്, ബീഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി ബംഗ്ലാദേശികള്‍ പോകുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതില്‍ കൂടുതല്‍ പേരെയും കേരളത്തിലേക്ക് കടത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കേന്ദ്രസര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മമതയുടെ ഭരണകാലത്ത് 30 ലക്ഷം പേരെ ഒരു മഹിളാ ധനസഹായപദ്ധതിയില്‍ അംഗങ്ങളായി ചേര്‍ത്തിരുന്നു. ഇതില്‍ മൂന്നില്‍ രണ്ടു പേരും ബംഗ്ലാദേശി സ്ത്രീകളായിരുന്നു എന്നാണ് സുവേന്ദു അധികാരിയുടെ വിലയിരുത്തല്‍. ബിജെപി അധികാരത്തില്‍ വന്ന ശേഷം നടത്തിയ പരിശോധനയിലാണ് ഇവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശി സ്ത്രീകളാണെന്ന് കണ്ടെത്തിയത്. ഇതില്‍ ബംഗ്ലാദേശി രോഹിംഗ്യന്‍ സ്ത്രീകളാണ് അധികവും. തൃണമൂലിന് വോട്ട് ചെയ്താല്‍ ഈ മഹിളാ പദ്ധതി വഴി പണം നല്‍കാം എന്ന രഹസ്യപദ്ധതിയുടെ ഭാഗമായാണ് മമത ഇവരെ മുഴുവന്‍ ഈ പദ്ധതിയില്‍ ചേര‍്ത്തതെന്നാണ് സുവേന്ദു അധികാരി വിശദീകരിക്കുന്നത്.

ഇതിനിടെ ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി കൂടുതല്‍ ശക്തികൈവരിക്കുന്നതായാണ് വാര്‍ത്തകള്‍.  ബംഗ്ലാദേശില്‍ ഇപ്പോള്‍ 4000 മദ്രസകളുണ്ട്. ഇവയെല്ലാം മതമൗലികവാദത്തിന്റെ കേന്ദ്രങ്ങളാണെന്നും പറയുന്നു.ഏറ്റവും തമാശ, ബംഗ്ലാദേശ് അധികാരത്തില്‍ നിന്നും പുറത്താക്കിയ ഷേഖ് ഹസീനയുടെ അവാമി ലീഗിലെ അംഗങ്ങളില്‍ നല്ലൊരു ശതമാനം നിലനില്‍പിനായി ജമാ അത്തെ ഇസ്ലാമിയില്‍ ചേരുന്നതായാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ലോകബാങ്ക് 700 മില്യണ്‍ ഡോളര്‍ ബംഗ്ലാദേശിന് വായ്‌പയായി നല്‍കിയിട്ടുണ്ട്. ഇവിടെ സോളാര്‍ പാനല്‍ ഫാക്ടറി നിര്‍മ്മിക്കാനാണിതെന്ന് പറയുന്നു. അതേ സമയം ഐഎംഎഫിനോട് വലിയൊരു തുക ബംഗ്ലാദേശ് ധനസഹായം ആവശ്യപ്പെട്ടെങ്കിലും അത് നല്‍കിയിട്ടില്ല.

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകുന്ന ബംഗ്ലാദേശികള്‍ അതിര്‍ത്തി പ്രദേശമായ ചിറ്റഗോംഗ്, കോക്സ് ബസാര്‍ എന്നീ പ്രദേശങ്ങളിലേക്കാണ് തിരിച്ചുപോകുന്നത്. ഏകദേശം ആയിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഈ പ്രദേശങ്ങളില്‍ പൊടുന്നനെ പ്രവര്‍ത്തനം സജീവമാക്കിയതായി പറയുന്നു. ഈ സംഘടനകള്‍ അമേരിക്കയില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇവിടെ പൊടുന്നനെ പ്രവര്‍ത്തനം സജീവമാക്കിയതെന്ന് പറയുന്നത്. എന്താണ് ഇവരുടെ ലക്ഷ്യം? ഈ പ്രദേശത്ത് 15 ലക്ഷം രോഹിംഗ്യകള്‍ ഉണ്ട്. ഇവിടെ 20 ശതമാനം ഹിന്ദുക്കളുമുണ്ട്. ഈ എന്‍ജിഒകളുടെ ലക്ഷ്യം ഹിന്ദുക്കളെ മതം മാറ്റലാണോ എന്നും സംശയിക്കുന്നു. ഒപ്പം തിരിച്ചുചെല്ലുന്ന ബംഗ്ലാദേശികളെ മതം മാറ്റുക എന്നതും ഈ എന്‍ജിഒകളുടെ ലക്ഷ്യമാണെന്ന് പറയപ്പെടുന്നു.

മമത ഭരണം പോയതോടെ ബംഗാളില്‍ ആകെക്കൂടി ഒരു അരാജകാവസ്ഥയാണ്. കര്‍ഷകരുടെ കന്നുകാലികള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നത് പതിവായിരിക്കുന്നു. ഇതിന് പിന്നില്‍ ബംഗ്ലാദേശികളാണെന്ന് പറയപ്പെടുന്നു. ബംഗാള്‍ വീണ്ടും പഴയതുപോലെയാകുമോ? ഓജസ്സും തേജസ്സുമുള്ള നാളുകളിലേക്ക് ബംഗാളിനെ തിരിച്ചുകൊണ്ടുപോകാനാണ് സുവേന്ദു അധികാരിയുടെ ശ്രമം.

Recent Posts