ചെന്നൈ: കമൽ ഹാസനൊപ്പവും തിലകനൊപ്പവും അഭിനയിക്കുമ്പോള്‍ താന്‍ സ്വന്തം ഡയലോഗുകള്‍ മറന്നുപോകുക പതിവാണെന്ന് ജയറാം. അവരുടെ അഭിനയം കണ്ടാണ് താൻ ഡയലോഗുകൾ മറന്നു പോകാറുള്ളതെന്നും ജയറാം.
.”കമൽ സാറിന്റെ കൂടെ ഞാനൊരു പാട് സിനിമ ചെയ്തിട്ടുണ്ട്. കമൽ ഹാസൻ സാറിനൊപ്പം അഭിനയിക്കുമ്പോൾ പല ഷോട്ടുകളിലും ഞാൻ എന്റെ ഡയലോഗ് മറന്നു പോകും.
കാരണം കുട്ടിക്കാലം മുതലേ നമ്മൾ ഇവരെയൊക്കെ സ്ക്രീനിൽ കാണുന്നതല്ലേ. അപ്പോൾ ഞാൻ ഒരു അതിശയം പോലെ നോക്കിയിരിക്കും. “- ജയറാം പറയുന്നു.
“മലയാളത്തിൽ തന്നെ എത്രയോ പേരുടെ കൂടെ എനിക്ക് അഭിനയിക്കാൻ അവസരം കിട്ടി. തിലകൻ ചേട്ടനൊപ്പം ‘വീണ്ടും ചില വീട്ടുകാര്യങ്ങളിൽ’ അഭിനയിക്കുമ്പോൾ ഞാൻ എന്റെ ഡയലോഗ് മറന്നു പോകും. ചേട്ടാ, സോറി ഒരു പ്രാവശ്യം കൂടി എടുക്കാം എന്ന് ഞാൻ പറയും. ആ മുഖത്ത് നോക്കിയിരിക്കുമ്പോൾ എന്റെ ഡയലോഗേ ഞാൻ മറന്നു പോകും. അത്രയും ബ്രില്യന്‍റ് ആയിട്ടുള്ള ആൾക്കാർ അല്ലേ അവരൊക്കെ”- ജയറാം പറഞ്ഞു.
















