Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലിഖില്‍ കെ.എbyലിഖില്‍ കെ.എ
Jun 1, 2026, 11:11 am IST
inErnakulam

ഏലൂര്‍: വ്യവസായ മേഖലയായ ഏലൂരില്‍ കുന്നുംപുറത്ത് രാജഭരണകാലത്ത് തുടക്കം കുറിച്ച പള്ളിക്കൂടം 122 വര്‍ഷം പിന്നിട്ട് എല്‍പി സ്‌കൂളില്‍ നിന്ന് പദവി ഉയര്‍ത്തി ഇന്ന് മുതല്‍ യുപി സ്‌കൂളായി മുന്നോട്ട്. ഇന്നത്തെ ഫാക്ട് കവല മുന്‍പ് വലിയകുന്നായിരുന്നു. അതിന്റെ മുകളില്‍ എട്ടിയേടത്ത് കുടുംബവും മറ്റ് കരപ്രമാണികളും കൂടി ഉണ്ടാക്കിയ പള്ളിക്കൂടം രാജഭരണത്തിന്‍ കീഴിലാവുകയും നാലര ഫോറം വരെ പഠിക്കാന്‍ അവസരം ഉണ്ടാവുകയും ചെയ്തു. കേരളത്തില്‍ ഇത്തരത്തില്‍ മൂന്ന് സ്‌കൂളുകളില്‍ ഒന്നായിരുന്നു ഏലൂരിലേത്.

ജനകീയ സര്‍ക്കാര്‍ വന്നപ്പോള്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുക്കുകയും അഞ്ചാം ക്ലാസ് വരെ പഠനം ആരംഭിക്കുകയും ചെയ്തു. കുന്നുംപുറം ഫാക്ട് ഏറ്റെടുത്ത് പകരം ഇന്ന്
സ്‌കൂള്‍ ഇരിക്കുന്ന സ്ഥലത്ത് സ്ഥലവും കെട്ടിടവും നിര്‍മിച്ച് ഫാക്ട് എംഡിയായ എം.കെ.കെ. നായര്‍ സര്‍ക്കാരിന് കൈമാറി.

1905-ല്‍ ആരംഭിച്ച സ്‌കൂള്‍ 1965 ലാണ് പുതിയ സ്ഥലത്തേക്ക് മാറ്റപ്പെട്ടത്. അക്കാലത്തെ ഏക സ്‌കൂള്‍ ഇതായിരുന്നു. നിറയെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉണ്ടായിരുന്ന സ്‌കൂള്‍ ഒരു ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ കുറവുമൂലം പൂട്ടുന്ന അവസ്ഥയില്‍ എത്തി. സ്‌കൂള്‍ ശതാബ്ദി വേളയില്‍ 27വിദ്യാര്‍ത്ഥികളില്‍ നിത്യവും സ്‌കൂളില്‍ എത്തുന്നവരുടെ എണ്ണം ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ 14 പേര്‍ ആയിരുന്നു.

2005 ഫെബ്രുവരി 25നാണ് സ്‌കൂള്‍ ശതാബ്ദി ആഘോഷിച്ചത്. ഇന്ന് മുതല്‍ എല്‍പിസ്‌കൂള്‍ യുപി സ്‌കൂള്‍ ആയി പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ വര്‍ഷം ആറാംക്ലാസ് പഠനം ആരംഭിക്കും. അടുത്ത വര്‍ഷം മുതല്‍ ഏഴാം ക്ലാസ് ആരംഭിക്കും. പ്രഗല്‍ഭരായ അദ്ധ്യാപകരുടെ കീഴില്‍ ഐടി അധിഷ്ഠിത വിദ്യാഭ്യാസമാണ് ഇവിടെ നടക്കുന്നത്. മികച്ച പഠനാന്തരീക്ഷം ഉള്ളതിനാല്‍ പുതിയവിദ്യാര്‍ത്ഥികള്‍ ഇക്കുറി പ്രവേശനം നേടിയിട്ടുണ്ട്. 180 വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. ആറാം ക്ലാസില്‍ 26 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. മുന്‍പ് പഠിച്ചു പോയവരുടെ മക്കളെ ഇക്കുറി സ്‌കൂളില്‍ ചേര്‍ത്തതായി പ്രധാന അദ്ധ്യാപകന്‍ സിബി അഗസ്റ്റിന്‍ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളുടെ 30 മക്കള്‍ ഇവിടെ പഠിക്കുന്നു. ഇവര്‍ പഠിക്കാന്‍ ഏറെ മിടുക്കരാണ്. എല്‍കെജി മുതല്‍ കുട്ടികളില്‍ പത്രവായനയും നേതൃത്വപാടവവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാന്‍ സ്‌കൂള്‍ ബസ് സൗകര്യം ഉണ്ട്. ഇപ്പോള്‍ പുതിയ കെട്ടിടത്തില്‍ ആണ് സ്‌കൂള്‍ പ്രവര്‍ത്തനം.

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഉള്ള ഹാള്‍ നിര്‍മാണം നടക്കുന്നു. ടെന്നീസ് കോര്‍ട്ടും മികച്ച വായന ശാലയുമുണ്ട്. സ്വിമ്മിങ് പൂള്‍ നിര്‍മാണം നടക്കുന്നു. പ്രധാനഅദ്ധ്യാപകന്‍ ഉള്‍പ്പെടെ ഒന്‍പത് അദ്ധ്യാപകരും മൂന്ന് അനദ്ധ്യാപകരുമുണ്ട്.

Tags: Elur Govt. LP Schoolഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.