ന്യൂഡൽഹി : അസമിലും, പശ്ചിമ ബംഗാളിലും ബിജെപി ജയിച്ചതോടെ വോട്ട് ചോരി ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ അസമിലും, ബംഗാളിലും ബിജെപി വോട്ട് തട്ടിയെടുത്ത് ജയിച്ചുവെന്നാണ് രാഹുലിന്റെ വാദം.
പശ്ചിമ ബംഗാളിൽ 100-ലധികം സീറ്റുകൾ മോഷ്ടിക്കപ്പെട്ടുവെന്ന തൃണമൂൽ കോൺഗ്രസ് (ടിഎംസി) മേധാവി മമത ബാനർജിയുടെ വാദത്തോട് തന്റെ പാർട്ടി യോജിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “ഇസിയുടെ പിന്തുണയോടെ ബിജെപി തിരഞ്ഞെടുപ്പ് മോഷ്ടിച്ചതിന്റെ വ്യക്തമായ കേസുകളാണ് അസമും ബംഗാളും. മമത ജിയുടെ അഭിപ്രായത്തോട് ഞങ്ങൾ യോജിക്കുന്നു. ബംഗാളിൽ 100-ലധികം സീറ്റുകൾ മോഷ്ടിക്കപ്പെട്ടു. ഈ പ്ലേബുക്ക് ഞങ്ങൾ മുമ്പ് കണ്ടിട്ടുണ്ട്: മധ്യപ്രദേശ്. ഹരിയാന. മഹാരാഷ്‌ട്ര. ലോക്‌സഭ 2024 മുതലായ ഇടങ്ങളിൽ “ എന്നും രാഹുൽ എക്സിലെ പോസ്റ്റിൽ പറയുന്നു.
അതേസമയം കേരളത്തിൽ പാർട്ടി ജയിച്ചത് കൊണ്ടു തന്നെ അതിൽ വോട്ട് മോഷണമോ, ഇ വിഎം ഹാക്കിംഗോ രാഹുൽ ആരോപിച്ചിട്ടില്ല. പകരം കേരളത്തിൽ അധികാരം പിടിച്ചെടുത്ത കോൺഗ്രസ് പാർട്ടിക്ക് അഭിവാദ്യങ്ങൾ എന്നാണ് രാഹുലിന്റെ വാക്കുകൾ .
















