Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 08:57 am IST
in Kerala

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷാദ് ക്രൂരമർദ്ദനമേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്കറിനെയും നെടുമങ്ങാട് പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു . കുഞ്ഞിന്റെ മരണം രണ്ടാനച്ഛന്റെ നിരന്തരവും ക്രൂരവുമായ മർദ്ദനം മൂലമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകയ്‌ക്ക് താമസിക്കുന്ന അഖിലയുടെ മകനാണ് കൊല്ലപ്പെട്ട അർഷാദ്. അറസ്റ്റിലായ പ്രതികളെ ഇന്ന് രാവിലെ 11 മണിയോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന് പറഞ്ഞാണ് അഷ്കർ കുട്ടിയെ തിരുവനന്തപുരം എസ്‌.എ.റ്റി (SAT) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ കുഞ്ഞ് അൽപ്പസമയത്തിനകം മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കുഞ്ഞിന്റെ തലയ്‌ക്ക് പിന്നിൽ ശക്തമായി ക്ഷതമേറ്റ പാടുകളും, കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ ലൈറ്റർ ഉപയോഗിച്ച് പൊള്ളിച്ച കടുത്ത മുറിവുകളും കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് വാശിപിടിച്ച് കരഞ്ഞ കുഞ്ഞിന്റെ തലയ്‌ക്ക് പിന്നിൽ അഷ്കർ ക്രൂരമായി അടിക്കുകയായിരുന്നു. അടിയേറ്റ് അബോധാവസ്ഥയിൽ വീണ കുഞ്ഞിനെ ഇയാൾ കട്ടിലിൽ കിടത്തി. പിന്നീട് കുഞ്ഞ് ഛർദ്ദിക്കുന്ന ശബ്ദം കേട്ടെത്തിയ പരിസരവാസികളോടാണ് ആഹാരം തൊണ്ടയിൽ കുരുങ്ങിയതാണെന്ന വ്യാജക്കഥ അഷ്കർ പറഞ്ഞത്. നാട്ടുകാരാണ് കുഞ്ഞിനെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കാൻ അഷ്കറിനെ നിർബന്ധിച്ചതും സഹായിച്ചതും.

വെങ്കിട്ടക്കാല സ്വദേശിനിയായ അഖിലയുടെ ആദ്യ ഭർത്താവ് പാലോട് സ്വദേശിയാണ്. ഒരു വർഷം മുൻപ് ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അഖില അഷ്കറിനെ ഒപ്പം കൂട്ടിയത്. നർത്തകിയായ അഖില ആഴ്ചകളായി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലായിരുന്നു. ഈ സമയത്ത് കുഞ്ഞും അഷ്കറും മാത്രമാണ് വാടകവീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ ദേഹത്തെ മുറിവുകളും ചതവുകളുമെല്ലാം കട്ടിലിൽ നിന്ന് ഉരുണ്ടുവീണും തീയിൽ കളിച്ചും ഉണ്ടായതാണെന്നാണ് അഷ്കർ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്.

എന്നാൽ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ മരണത്തിൽ കടുത്ത ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു. നെടുമങ്ങാട് പോലീസ് അഷ്കറിനെയും അഖിലയെയും കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുഞ്ഞിനെ ഉയരമുള്ള സ്ഥലത്തുനിന്ന് തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും, സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും, വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും പ്രതി അഷ്കർ പോലീസിനോട് സമ്മതിച്ചു.

അഷ്കർ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്ന വിവരം അമ്മ അഖിലയ്‌ക്ക് കൃത്യമായി അറിയാമായിരുന്നെന്നും അവരുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇതെല്ലാം നടന്നതെന്നും കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലയെയും കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവിന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Tags: AkhilaAshkernedumangadu baby murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഉത്തിഷ്ഠത, ജാഗ്രത!

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)
Kerala

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)
Kerala

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

Kerala

ഒന്നരവയസ്സുള്ള അര്‍ഷിദ് അനുഭവിച്ചത് പത്ത് ആയുസ്സിന്റെ ദുരിതം…ഒടുവില്‍ സ്നേഹനിധിയായ മുത്തച്ഛന്റെ കൈകളില്‍ എത്തുംമുന്‍പ് അര്‍ഷിദ് വിടപറഞ്ഞു

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.