Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏകജാലകം വഴി ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 09:15 am IST
in Kerala, Education

വിജ്ഞാപനം, പ്രോസ്‌പെക്ടസ് https://hscap.kerala.gov.in ല്‍
ഓണ്‍ലൈനില്‍ അപേക്ഷ ജൂണ്‍ 3നകം
ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 15ന്
ക്ലാസുകള്‍ ജൂലൈ 2ന് തുടങ്ങും

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ (ഏകജാലകം) പ്രവേശനത്തിന് ഓണ്‍ലൈനില്‍ ജൂണ്‍ 3 വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും https://hscap.kerala.gov.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ കുറഞ്ഞത് ഡി+ഗ്രേഡോ/മാര്‍ക്കോടുകൂടി വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. 2026 ജൂണ്‍ ഒന്നിന് 15 വയസ് പൂര്‍ത്തിയായിരിക്കണം.

പ്രവേശന നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ഏകജാലക സംവിധാനംവഴിയാണ്. ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ വഴിയോ അതത് പ്രദേശത്തെ ഗവണ്‍മെന്റ്/എയിഡഡ് ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യം പ്രയോജനപ്പെടുത്തിയോ പ്രോസ്‌പെക്ടസിലെ നിര്‍ദേശങ്ങള്‍ പാലിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഒരു റവന്യൂ ജില്ലയിലേക്ക് ഒരു വിദ്യാര്‍ത്ഥി ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെരിറ്റ് സീറ്റിലേക്ക് നല്‍കാന്‍ പാടില്ല. ഒന്നിലധികം റവന്യൂ ജില്ലകളില്‍ പ്രവേശനമാഗ്രഹിക്കുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷിക്കണം. അപേക്ഷ/രജിസ്‌ട്രേഷന്‍ ഫീസ് 25 രൂപയാണ്. പ്രവേശന സമയത്തെ ഫീസിനോടൊപ്പം ഇത് കൂടി നല്‍കിയാല്‍ മതി. അപേക്ഷാ സമര്‍പ്പണത്തിന് സ്‌കൂള്‍തല ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ സഹായം തേടാം.

ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷിച്ച് ഒരേസമയം അലോട്ട്‌മെന്റ് ലഭിച്ചാല്‍ ഏതെങ്കിലുമൊരു ജില്ലയില്‍ മാത്രം പ്രവേശനം നേടണം. മറ്റ് ജില്ലകളിലെ ഓപ്ഷനുകള്‍ തനിയെ റദ്ദാകുന്നതായിരിക്കും. പ്രവേശനം നേടിയ ജില്ലയില്‍ ആവശ്യമെങ്കില്‍ താല്‍ക്കാലിക അഡ്മിഷന്‍ നേടി തുടര്‍ന്ന് അതേ ജില്ലയില്‍ മെച്ചപ്പെട്ട ഓപ്ഷനുകള്‍ക്കുവേണ്ടി കാത്തിരിക്കാം. എന്നാല്‍ ആദ്യം ഒരു ജില്ലയില്‍ മാത്രം അലോട്ട്‌മെന്റ് ലഭിക്കുകയും പ്രവേശനം നേടിയശേഷം തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ മറ്റൊരു ജില്ലയില്‍ പുതുതായി അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം അത് സ്വീകരിക്കുന്നതിന് തടസമില്ല. തുടര്‍ന്ന് പ്രസ്തുത ജില്ലയിലെ ഉയര്‍ന്ന ഓപ്ഷനിലേക്ക് മാറാനും കഴിയും. ഓരോ വിദ്യാര്‍ത്ഥിയുടെയും വെയിറ്റേജ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്.

സബ്ജക്ട് കോമ്പിനേഷനുകള്‍: സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിലായി ഹയര്‍ സെക്കന്ററി പഠനത്തിന് ആകെ 45 സബ്ജക്ട് കോമ്പിനേഷനുകള്‍ ലഭ്യമാണ്. ഗ്രൂപ്പ് തിരിച്ചുള്ള സബ്ജക്ട് കോമ്പിനേഷനുകളും ഓരോ കോമ്പിനേഷന്‍ തെരഞ്ഞെടുക്കുമ്പോഴും വെയിറ്റേജ് ലഭിക്കുന്ന എസ്എസ്എല്‍സി വിഷയങ്ങളും വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജില്‍ തുല്യത വന്നാല്‍ വെയിറ്റേജ് ലഭിക്കുന്ന വിഭാഗങ്ങളും പ്രവേശന നടപടിക്രമങ്ങളുമെല്ലാം പ്രോസ്‌പെക്ടസിലുണ്ട്. സബ്ജക്ട് കോമ്പിനേഷനുകള്‍ തെരഞ്ഞെടുക്കുന്നതിന് സ്‌കൂള്‍തല ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ സഹായം തേടാവുന്നതാണ്.

ഫീസ് ഘടന: മെറിറ്റ് ക്വാട്ടയില്‍ എല്ലാ സബജക്ട് കോമ്പിനേഷനുകള്‍ക്കും വിവിധ ഇനങ്ങളില്‍ ഏറെയും ഫീസ് ഒരേപോലെയാണ്.

അഡ്മിഷന്‍ ഫീസ് 50 രൂപ, ലൈബ്രറി ഫീസ 25 രൂപ, കലണ്ടര്‍ ഫീസ് 25 രൂപ, വൈദ്യപരിശോധന ഫീസ് 25 രൂപ, ഓഡിയോ വിഷ്വല്‍ യൂണിറ്റ് ഫീസ് 30 രൂപ; സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഫീസ് 75 രൂപ, സ്‌റ്റേഷനറി ഫീസ് 25 രൂപ, അസോസിയേഷന്‍ ഫീസ് 25 രൂപ, യൂത്ത് ഫെസ്റ്റിവല്‍ ഫീസ് 50 രൂപ, മാഗസിന്‍ ഫീസ് 25 രൂപ, കോഷന്‍ ഡിപ്പോസിറ്റ്- സയന്‍സ് ഗ്രൂപ്പിന് 150 രൂപ, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പുകള്‍ക്ക് 100 രൂപ. ലാബറട്ടറി ഫീസ്-ലാബ് സൗകര്യം ആവശ്യമുള്ള വിഷയങ്ങള്‍ക്ക് 50 രൂപ വീതം, കമ്പ്യൂട്ടര്‍ സൗകര്യം ആവശ്യമുള്ള വിഷയങ്ങള്‍ക്ക് 50 രൂപ വീതം.

പ്രവേശന ഷെഡ്യൂള്‍: (മെരിറ്റ് ക്വാട്ട) ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജൂണ്‍ 3, ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ 8, ആദ്യ അലോട്ട്‌മെന്റ ജൂണ്‍ 15, മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്ന തീയതി- ജൂലൈ ഒന്ന്, ക്ലാസുകള്‍ തുടങ്ങുന്ന തീയതി- ജൂലൈ 2.

സപ്ലിമെന്ററി ഘട്ടം- ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 5 വരെ. അഡ്മിഷന്‍ അവസാനിപ്പിക്കുന്ന തീയതി- ഓഗസ്റ്റ് 5.

സ്‌പോര്‍ട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട അടക്കമുള്ള മറ്റ് വിഭാഗങ്ങളിലെ പ്രവേശന ഷെഡ്യൂള്‍, പ്രവേശന നടപടികള്‍, അപേക്ഷിക്കേണ്ട രീതി എന്നിവ പ്രോസ്‌പെക്ടസില്‍ ലഭിക്കും.

Tags: Higher Secondary Plus OneKerala Education Departmentadmission through single window
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

Kerala

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

Kerala

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

Kerala

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

പുതിയ വാര്‍ത്തകള്‍

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.