Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

If you are a Hindu, the is also a devotee in the temple.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 09:26 am IST
inEditorial

കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തുന്ന പതിമൂന്നാമത്തെ വ്യക്തിയാണ് വി.ഡി. സതീശന്‍. പക്ഷേ ഈ പദവിയിലെത്തിയിരിക്കുന്ന ആദ്യത്തെയാളാണ് താനെന്ന മട്ടിലാണ് സതീശന്‍ പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷമുള്ള ചില പ്രസ്താവനകളും പെരുമാറ്റവും ഇതാണ് കാണിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതിന്റെയും സതീശന്‍ മുഖ്യമന്ത്രിയായതിന്റെയും സാഹചര്യം കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു പോലും അറിയാം. ഇതിനെക്കുറിച്ച് അജ്ഞത നടിച്ചുകൊണ്ട് താന്‍ ദേവാംശ സംഭവനാണെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. തനിക്ക് ചില വെളിപാടുകള്‍ ലഭിച്ചിരിക്കുന്നു എന്ന രീതിയിലാണ് സംസാരം. താന്‍ പറയുന്നതാണ് നിയമം. അത് മറ്റുള്ളവര്‍ കേട്ടാല്‍ മതിയെന്ന ഭാവമാണ്.

ജമാഅത്ത് ഇസ്ലാമി, എസ്ഡിപിഐ മുതലായ ഇസ്ലാമിക മതമൗലികവാദികളുടെയും, ഇവര്‍ക്ക് രാഷ്‌ട്രീയ കവചം ഒരുക്കുന്ന മുസ്ലിം ലീഗിന്റെയും സമ്മര്‍ദ്ദത്തിന്റെയും വിലപേശലിന്റെയും ഫലമായാണ് വി.ഡി. സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായതെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഫലത്തില്‍ മുസ്ലിം ലീഗിന് യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു മന്ത്രിമാര്‍ മാത്രമല്ല ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമുണ്ട്. മുസ്ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നത് ഉപമുഖ്യമന്ത്രിക്ക് തുല്യമാണ്. ഈ സത്യം അറിയാത്ത കോണ്‍ഗ്രസുകാരുണ്ടാവില്ല. പക്ഷേ പത്ത് വര്‍ഷം അധികാരത്തിനു പുറത്തിരുന്ന ശേഷം ഭരണത്തിലെത്തിയതാണ്. പലതും കണ്ടില്ലെന്ന് നടിക്കേണ്ടി വരുമല്ലോ.

മുഖ്യമന്ത്രിക്കസേരയില്‍ ഇരിപ്പുറപ്പിച്ച ശേഷം കോണ്‍ഗ്രസുകാരെയെല്ലാം കടത്തിവെട്ടുന്ന നാട്യമാണ് വി.ഡി. സതീശന്‍ പുറത്തെടുക്കുന്നത്. ഈ അഭിനയ ചക്രവര്‍ത്തിയുടെ പ്രകടനം കണ്ട് കോണ്‍ഗ്രസുകാര്‍ പോലും ആശ്ചര്യപ്പെടുകയാണ്. യുഡിഎഫ് ജയിച്ചതിനെത്തുടര്‍ന്ന് ഒരു ഇംഗ്ലിഷ് വാര്‍ത്താ ചാനല്‍, തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായും മറ്റും സഖ്യമുണ്ടാക്കിയ താങ്കള്‍ അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുമോയെന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ ഒരു മുസ്ലിമല്ല, ഹിന്ദുവാണ്’ എന്നായിരുന്നു സതീശന്റെ വിചിത്രമായ മറുപടി. താന്‍ ഒരു ഹിന്ദുവാണെന്ന കാര്യം മാലോകരെ അറിയിക്കാന്‍ സത്യപ്രതിജ്ഞയിലൂടെയും സതീശന്‍ ശ്രമിക്കുകയുണ്ടായി. ഈ പ്രകടനം സതീശന്‍ തുടരുക തന്നെയാണ്.

മുഖ്യമന്ത്രിയായ ശേഷം സതീശന്‍ നടത്തിയ ഗുരുവായൂര്‍-തൃപ്രയാര്‍ ക്ഷേത്രദര്‍ശനങ്ങള്‍ ശ്രദ്ധേയമായത് അതിലെ പ്രകടനപരതകൊണ്ടാണ്. മന്ത്രി എ.പി.അനില്‍ കുമാറിന്റെ മകന്റെ വിവാഹത്തില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും പങ്കെടുക്കാനെത്തിയതിലൂടെ ഭക്തജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഭഗവാനെ കണ്ടു തൊഴാന്‍ തലേന്നു രാത്രിമുതല്‍ കാത്തുനിന്ന ഒട്ടേറെ ഭക്തര്‍ക്ക് അതിനു കഴിയാതെ നിരാശരായി മടങ്ങേണ്ടിവന്നു. വിഐപികളുടെ തിക്കിത്തിരക്കില്‍ ഗുരുവായൂരിലെ വാഹനഗതാഗതം താറുമാറായി. ക്ഷേത്രത്തിലേക്കുള്ള വഴികള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു. പോലീസിന്റെ ഗതാഗത നിയന്ത്രണം മൂലം വാഹനക്കുരുക്ക് മറ്റിടങ്ങളിലേക്കും വ്യാപിച്ചു. യാത്രക്കാര്‍ ദുരിതത്തിലായി. താന്‍ ആയിരം രൂപയുടെ ഫീസടച്ചാണ് ദര്‍ശനത്തിനെത്തിയതെന്ന് മുഖ്യമന്ത്രി പറയുന്നത് ഇതിനൊക്കെയുള്ള ന്യാ
യീകരണമാകുന്നില്ല.

മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ ആചാരലംഘനങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഉണ്ടായത്. ക്ഷേത്രമതില്‍കെട്ടിനകത്തും നടപ്പന്തലിലും കോണ്‍ഗ്രസുകാര്‍ നിരോധനം ലംഘിച്ച് വീഡിയോ ചിത്രീകരിക്കുകയും, ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്തു. അധികാരം കയ്യാളുന്നവരാണെങ്കിലും ഭഗവാനു മുന്നില്‍ ഭക്തരെല്ലാവരും തുല്യരാണ്. മുഖ്യമന്ത്രിക്കും അനുയായികള്‍ക്കും ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വിഐപി ദര്‍ശനം അനുവദിച്ചു. ഇക്കാര്യത്തില്‍ ബിജെപി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഉചിതമായ നടപടികളുണ്ടാവണം.

മുഖ്യമന്ത്രി സതീശന്‍ നടത്തിയത് ക്ഷേത്ര ദര്‍ശനയാത്രയല്ല, വിജയോന്മാദ യാത്രയാണെന്നു പറയേണ്ടിവരും. ഗുരുവായൂര്‍ ക്ഷേത്രത്തിനു പുറമെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും മുഖ്യമന്ത്രി ദര്‍ശനത്തിനെത്തിയിരുന്നു. ഇവിടെയും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ക്ഷേത്ര സോപാനത്തിനു മുന്നില്‍ ഫോട്ടോയെടുക്കാന്‍ പാടില്ലാത്തതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഇത് പാലിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്കൊപ്പമെത്തിയ കോണ്‍ഗ്രസുകാര്‍ ഇതൊന്നും പാലിച്ചില്ല. മുഖ്യമന്ത്രി കദളിക്കുല സമര്‍പ്പിക്കുന്നതുള്‍പ്പെടെ എല്ലാ ദൃശ്യങ്ങളുടെയും ഫോട്ടോയെടുത്തു. വീഡിയോയായും പകര്‍ത്തി. ദേവസ്വം അധികൃതര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. അധികാരമുണ്ടെന്നു കരുതി ക്ഷേത്രത്തില്‍ എന്തുമാവാമെന്ന സ്ഥിതി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയായാലും ക്ഷേത്രത്തിലെത്തിയാല്‍ ഭക്തന്‍ മാത്രമാണ്.

Tags: kerala templesChief MinisterGuruvayoor Templevd satheesan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.