
ആംസ്റ്റെര്‍ദാം: ഫിഫ ലോകകപ്പ് 2026നുള്ള നെതര്‍ലന്‍ഡ്‌സ് ടീമിനെ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ പ്രഖ്യാപിച്ചു. ലിവര്‍പൂള്‍ സെന്‍ട്രല്‍ ബാക്ക് വിര്‍ജില്‍ വാന്‍ദെയ്‌ക്ക് ആയിരിക്കും ടീമിനെ നയിക്കുക. പരിക്കിന്റെ പിടിയിലായ മാറ്റിക്‌സ് ഡി ലൈറ്റ്, സാവി സിമണ്‍സ് എന്നിവരെ ഉള്‍പ്പെടുത്താനായില്ല.
നെതര്‍ലന്‍ഡ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ മെംഫിസ് ഡീപേ ഇക്കുറിയും ലോകകപ്പിനുണ്ട്. താരത്തിന്റെ നാലാം ലോകകപ്പ് ആണിത്.
കഴിഞ്ഞ തവണത്തെ 2022 ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിലാണ് നെതര്‍ലന്‍ഡ്‌സ് തോറ്റ് പുറത്തായത്. നെതര്‍ലന്‍ഡ്‌സിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് അര്‍ജന്റീന സെമിയിലേക്ക് കുതിച്ചത്.
ഇത്തവണ ഗ്രൂപ്പ് എഫില്‍ ആണ് നെതര്‍ലന്‍ഡ്‌സ് ഉള്ളത്. 14ന് ഏഷ്യന്‍ കരുത്തരായ ജപ്പാനെതിരെയാണ് ആദ്യ മത്സരം. സ്വീഡന്‍, ടുണീഷ്യ എന്നിവയാണ് മറ്റ് ടീമുകള്‍
നെതര്‍ലന്‍ഡ് ടീം
ഗോള്‍ കീപ്പര്‍മാര്‍- മാര്‍ക് ഫ്‌ളെക്കന്‍, റോബിന്‍ റൂഫ്‌സ്, ബാര്‍ട്ട് വെല്‍ബ്രുഗ്ഗന്‍
പ്രതിരോധ നിര- നഥാന്‍ അകെ, വിര്‍ജില്‍ വാന്‍ ദെയ്‌ക്ക്, ഡെന്‍സല്‍ ഡംഫ്രീസ്, യാന്‍ പോള്‍ വാന്‍ ഹെക്കെ, ജോറല്‍, ഹാറ്റോ, ജൂറിയന്‍ ടീംബര്‍, മിക്കി വാന്‍ ഡെന്‍ വെന്‍
മദ്ധ്യനിരഫ്രെങ്കീ ഡി ജോങ്, റയാന്‍ ഗ്രാവെന്‍ബെര്‍ക്, ട്വെന്‍ കൂപ്പ്‌മെയ്‌നേഴ്‌സ്, ടിയ്യാനി റെയിന്‍ഡേഴ്‌സ്, ക്വന്റണ്‍ ടിംബര്‍, ഗൂസ് ടില്‍, മാറ്റ്‌സ് വിയെഫെര്‍, മാര്‍ട്ടെന്‍ ഡി റൂണ്‍.
മുന്നേറ്റ നിര- ബ്രയാന്‍ ബ്രോബ്ബെ, മെംഫിസ് ഡീപേ, കോഡി ഗാക്‌പോ, ജസ്റ്റിന്‍ ക്ലൂയിവേര്‍ട്ട്, നോ ലാംഗ്, ഡോണ്യെല്‍ മാലെന്‍, ക്രിസീന്‍കിയോ സമ്മര്‍വില്ലെ, വോറ്റ് വെഗോഴ്‌സ്റ്റ്