
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026ന്റെ സഹആതിഥേയരായ അമേരിക്കയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. ടീം പരിശീലകന്‍ മൗറീഷിയോ പൊച്ചെട്ടീനോ ആണ് ടീം പ്രഖ്യാപനം നടത്തിയത്. എസി മിലാന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യന്‍ പുലിസിച്ചും യുവെന്റസ് മദ്ധ്യനിര താരം വെസ്റ്റന്‍ മക്‌കെന്‍സിയും ടീമില്‍ ഉള്‍പ്പെട്ടു. ബോണിമൗത്ത് താരം ടൈലര്‍ ആഡംസും ടീമിലുണ്ട്.
ഗ്രൂപ്പ് ഡിയില്‍ പാരഗ്വേ, ഓസ്‌ട്രേലിയ, തുര്‍ക്കി ടീമുകള്‍ക്കൊപ്പമാണ് അമേരിക്ക. ആദ്യ കളി 12ന് പാരഗ്വേയ്‌ക്കെതിരെയാണ്. 31നും ജൂണ്‍ ആറിനുമായി നടക്കുന്ന സന്നാഹ മത്സരങ്ങളില്‍ സെഗലിനെയും ജര്‍മനിയെയും നേരിടും.
അമേരിക്കന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: ക്രിസ് ബ്രാഡി, മാറ്റ് ഫ്രീസ്, മാറ്റ് ടര്‍ണര്‍
പ്രതിരോധ നിര- മാക്‌സ് അര്‍ഫ്സ്റ്റന്‍, സെര്‍ജിനോ ഡെസ്റ്റ്, അലെക്‌സ് ഫ്രീമാന്‍, മാര്‍ക് മക്‌കെന്‍സി, ടിം റീം, ക്രിസ് റിച്ചാര്‍ഡ്‌സ്, ആന്റോണീ റോബിന്‍സണ്‍, മൈല്‍സ് റോബിന്‍സണ്‍, ജോ സ്‌കാല്ലി, ഓസ്റ്റണ്‍ ട്രസ്റ്റി
മദ്ധ്യനിര-ടൈലര്‍ ആദംസ്, സെബാസ്റ്റിയന്‍ ബെര്‍ഹാള്‍ട്ടര്‍, വെസ്റ്റണ്‍ മക്‌കെന്‍സി, ക്രിസ്റ്റിയന്‍ റോള്‍ഡാന്‍
അറ്റാക്കിങ് വിങ്ങേഴ്‌സ്- ബ്രെന്‍ഡന്‍ ആരോണ്‍സണ്‍, ക്രിസ്റ്റിയന്‍ പുലിസിച്, ജിയോ റെയ്‌ന, മാലിക് ടില്‍മാന്‍, ടിം വീ, അലെയാന്ദ്രോ സെന്‍ദേജാസ്
മുന്നേറ്റനിര-ഫോലാറിന്‍ ബളോഗുന്‍, റിക്കാര്‍ഡോ പെപി, ഹാജി റൈറ്റ്