Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

എം.കെ. അജിത്byഎം.കെ. അജിത്
May 27, 2026, 07:17 am IST
inSamskriti

കൊണാര്‍ക്കിലെ ചക്രങ്ങളില്‍ നിന്ന് കണ്ണെടുക്കാതെയാണ് അവര്‍ ബസ്സില്‍ കയറിയത്. കല്ലില്‍ കൊത്തിയ ആ അത്ഭുതം മനസ്സില്‍ നിന്ന് മായും മുന്‍പേ ബസ് പതുക്കെ നീങ്ങിത്തുടങ്ങി. തണുത്ത കടല്‍ക്കാറ്റ് ജനാലയിലൂടെ അകത്തേക്ക് വരുന്നുണ്ടായിരുന്നു.

‘മാഷേ, നമ്മള്‍ ഇനി കേരളത്തിലേക്ക് തിരിക്കുകയാണോ’ അപ്പുവിന്റെ ചോദ്യത്തില്‍ യാത്ര അവസാനിക്കുന്നതിലെ ചെറിയൊരു സങ്കടം കലര്‍ന്നിരുന്നു.

മാധവന്‍ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇല്ല അപ്പൂ, ഒഡീഷയില്‍ നമ്മള്‍ കാണേണ്ട വലിയൊരു അത്ഭുതം കൂടി ബാക്കിയുണ്ട്. കൊണാര്‍ക്കില്‍ നിന്ന് വെറും 35 കിലോമീറ്റര്‍ അകലെയുള്ള പുരി ജഗന്നാഥ ക്ഷേത്രം! ശാസ്ത്രത്തിനും യുക്തിക്കും പോലും ഇന്നും പിടികൊടുക്കാത്ത ചില വിദ്യകള്‍ അവിടെയുണ്ട്.’

നീലക്കടല്‍ ഇരമ്പുന്ന തീരത്തുള്ള ക്ഷേത്രത്തിന് മുന്നില്‍ ബസ് നിന്നു. ആകാശം മുട്ടി നില്‍ക്കുന്ന ഗോപുരത്തിന് മുകളില്‍ ചുവന്ന കൊടിക്കൂറ പാറിക്കളിക്കുന്നു. അത് നോക്കി നിന്ന മീനാക്ഷിയുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു.

‘ടീച്ചറേ, നോക്കിയേ!’ അവള്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞു. ‘കടലില്‍ നിന്ന് കാറ്റ് കരയിലേക്കാണ് വീശുന്നത്. പക്ഷെ ആ കൊടി കാറ്റിന് വിപരീതമായിട്ടാണല്ലോ പറക്കുന്നത് അതെങ്ങനെ സംഭവിക്കും’

മീര ടീച്ചര്‍ കുട്ടികളെ അരികിലേക്ക് ചേര്‍ത്തു നിര്‍ത്തി പറഞ്ഞു, ‘അതാണ് മീനാക്ഷീ ഇവിടുത്തെ ആദ്യത്തെ വിസ്മയം. പ്രകൃതി നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന ആ കാഴ്ചയ്‌ക്ക് പിന്നിലെ രഹസ്യം ശാസ്ത്രലോകത്തിന് പോലും ഇന്നും അജ്ഞാതമാണ്. അതുമാത്രമല്ല, ഈ ഗോപുരത്തിന് മുകളിലൂടെ ഒരു പക്ഷിയും പറക്കാറില്ല, വിമാനങ്ങളും പോകാറില്ല. എന്തോ ഒരു പ്രത്യേക ഊര്‍ജ്ജതന്ത്രം ഇവിടെ ഒളിഞ്ഞു കിടപ്പുണ്ട്.’

കുട്ടികള്‍ ക്ഷേത്ര മുറ്റത്തേക്ക് നടന്നു. ഉച്ചവെയില്‍ കഠിനമായിരുന്നു. തങ്ങളുടെ നിഴലുകള്‍ നിലത്ത് നീണ്ടു കിടക്കുന്നത് കണ്ടപ്പോള്‍ മീനാക്ഷി പെട്ടെന്ന് ഗോപുരത്തിലേക്ക് നോക്കി.
‘മാഷേ, നമ്മുടെയെല്ലാം നിഴല്‍ ഇവിടെയുണ്ട്. പക്ഷെ ഇത്രയും വലിയ ഈ ഗോപുരത്തിന്റെ നിഴല്‍ മാത്രം എവിടെയും കാണുന്നില്ലല്ലോ’

മാധവന്‍ മാഷ് അവളുടെ നിരീക്ഷണമികവിനെ അഭിനന്ദിച്ചു. ‘അതാണ് നമ്മുടെ പൂര്‍വ്വികരുടെ ഗണിതശാസ്ത്ര വൈഭവം. സൂര്യന്‍ ഏത് ദിശയിലായാലും ഗോപുരത്തിന്റെ നിഴല്‍ നിലത്ത് വീഴാത്ത രീതിയിലുള്ള കൃത്യതയോടെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ആധുനിക ഉപകരണങ്ങളൊന്നുമില്ലാത്ത കാലത്ത് കല്ലുകള്‍ കൊണ്ട് അവര്‍ തീര്‍ത്ത മായാജാലമാണത്!’

ക്ഷേത്രത്തിനകത്തെ ‘രോഷ ഘരാ’ എന്ന അടുക്കളയുടെ പരിസരത്തെത്തിയപ്പോള്‍ വിശപ്പിന്റെ വിളി കുട്ടികളില്‍ ശക്തമായി. നെയ്യിന്റെയും മണ്‍പാത്രത്തില്‍ വേവുന്ന അരിയുടെയും സുഗന്ധം വായുവില്‍ നിറഞ്ഞു നിന്നു.
‘അയ്യോ! എന്തൊരു മണമാണ്. എത്ര പേര്‍ക്കുള്ള ഭക്ഷണമാണ് ഇവിടെ ഉണ്ടാക്കുന്നത് മാഷേ’ ചിന്തു കൊതിയോടെ ചോദിച്ചു.

‘ചിന്തൂ, ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ അടുക്കളകളില്‍ ഒന്നാണ്,’ മാഷ് വിവരിച്ചു. ‘ആയിരക്കണക്കിന് പേര്‍ക്ക് ദിവസവും ഇവിടെ പ്രസാദം ഒരുങ്ങുന്നു. പക്ഷേ, അവിടെയും ഒരു വലിയ വിദ്യയുണ്ട്. ഭക്ഷണം പാകം ചെയ്യുന്നത് കളിമണ്‍ പാത്രങ്ങളിലാണ്. ഏഴ് പാത്രങ്ങള്‍ ഒന്നൊന്നിന് മുകളില്‍ വെച്ചാണ് ഇവിടെ ഭക്ഷണം വേവിക്കുന്നത്. താഴെയാണ് തീ കത്തുന്നത്.’

അപ്പു സംശയത്തോടെ ചോദിച്ചു, ‘മണ്‍പാത്രത്തിലാണോ താഴത്തെ പാത്രമല്ലേ ആദ്യം വേവേണ്ടത്.’
‘അതിലാണ് ഇവിടുത്തെ തെര്‍മല്‍ എന്‍ജിനീയറിങ്’!’ മാഷ് ആവേശത്തോടെ പറഞ്ഞു. ‘ഏറ്റവും മുകളിലുള്ള പാത്രത്തിലെ ഭക്ഷണമാണ് ഇവിടെ ആദ്യം വേവുന്നത്! അതിനുശേഷം മാത്രം താഴെ താഴെയുള്ളവയും. ചൂടിനെ ഇത്ര കൃത്യമായി ക്രമീകരിക്കാന്‍ അക്കാലത്തെ മനുഷ്യര്‍ പഠിച്ച വിദ്യ അത്ഭുതകരമല്ലേ?’

ഭക്ഷണം വിളമ്പുന്നതിലെയും വിതരണം ചെയ്യുന്നതിലെയും കൃത്യത കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അതൊരു വലിയ മാനേജ്മെന്റ് പാഠമായിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ വന്നിട്ടും ഒരു ബഹളവുമില്ലാതെ എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നു.

തിരിച്ച് ബസ്സിലേക്ക് നടക്കുമ്പോള്‍ കുട്ടികള്‍ ശാന്തരായിരുന്നു. കടല്‍ക്കാറ്റില്‍ ആ കൊടിക്കൂറ വീണ്ടും കാറ്റിനെ വെല്ലുവിളിച്ച് പറക്കുന്നത് അവര്‍ നോക്കി നിന്നു.

‘മാഷേ, നമ്മുടെ നാട് പാമ്പാട്ടികളുടെ നാടാണെന്ന് പറഞ്ഞത് കളവായിരുന്നല്ലെ ഈ നാട്ടിലെ അറിവിനൊപ്പം നില്‍ക്കാന്‍ ഏത് രാജ്യത്തിന് കഴിയും?’ അപ്പുവിന്റെ ചോദ്യം കേട്ട് മാഷിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

ബസ് നീങ്ങിത്തുടങ്ങി. മനസ്സ് നിറയെ പുതിയ അറിവുകളും വിസ്മയങ്ങളുമായി ആ കൊച്ചു യാത്രികര്‍ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക്..

Tags: Puri Jagannath TempleKnowledge seriesപുരി ജഗന്നാഥ ക്ഷേത്രംrosha gharaThermal engineering
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

ഹംപി വിഠല ദേവസ്ഥാനം
Samskriti

കല്‍ത്തൂണുകളുടെ സംഗീതം

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

എല്ലോറ
Samskriti

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.