ഇസ്ലാമബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ലോകം തിരയുന്ന കൊടും ഭീകരര്‍. അമേരിക്ക ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹിസ്ബുള്ള മുജാഹിദീന്‍ തലവന്‍ സയിദ് സലാഹുദ്ദീന്‍, അല്‍- ബദര്‍ മേധാവി ബഖ്ത് സമീന്‍ ഖാന്‍ എന്നിവര്‍ ഇസ്ലാമബാദിലെ സംസ്‌കാര ചടങ്ങുകളില്‍ എത്തിയ ദൃശ്യങ്ങളാണ് സമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. ഭീകരര്‍ക്ക് പാകിസ്ഥാന്‍ ഒളിത്താവളമൊരുക്കുന്നു എന്ന ഭാരതത്തിന്റെ ആരോപണം സത്യമാണെന്നതിന്റെ തെളിവുകളാണ് ഇതിലൂടെ പുറത്തുവരുന്നത്. ആരോപണത്തെ എതിര്‍ത്തുകൊണ്ടുള്ള പാക് സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിഞ്ഞു. ഭീകരര്‍ക്ക് പുറമേ പാക് ചാരസംഘടനയായ ഐഎസ്‌ഐയിലെ പ്രമുഖ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.
മാത്രമല്ല ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ നടന്ന ഇടത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അല്‍- ബദര്‍ മേധാവി ബഖ്ത് സമീന്‍ ഖാന് ചുറ്റും എകെ-47 റൈഫിളുകളും മറ്റ് അത്യാധുനിക ആയുധങ്ങളുമായി ഭീകരര്‍ ചടങ്ങിലുടനീളം കാവല്‍ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
2019ല്‍ നാല്‍പ്പതിലധികം സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരനും ഭീകര സംഘടനയായ അല്‍ ബദറിന്റെ കാമാന്‍ഡറുമായ ഹംസ ബുര്‍ഹാന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അജ്ഞാതന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.











