ന്യൂദല്‍ഹി: ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജയന്തിയുടെ ഭാഗമായി ജന്‍ജാതി സുരക്ഷാ മഞ്ച് സംഘടിപ്പിക്കുന്ന ഗോത്ര സാംസ്‌കാരിക സംഗമം ഇന്ന്. അഞ്ഞൂറിലധികം ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം പേര്‍ ചെങ്കോട്ട മൈതാനത്ത് സംഗമത്തില്‍ പങ്കെടുക്കും. നിങ്ങളും ഞാനും ഒരു രക്തമാണ്, വനവാസികള്‍, ഗ്രാമവാസികള്‍, നഗരവാസികള്‍, നാമെല്ലാവരും ഭാരതീയരാണ് എന്ന സന്ദേശമുയര്‍ത്തിയാണ് സംഗമം.
സാംസ്‌കാരിക ഘോഷയാത്രയില്‍ പരമ്പരാഗത വേഷവിധാനങ്ങളോടെ ഗോത്രവിഭാഗങ്ങള്‍ പങ്കെടുക്കും. ഘോഷയാത്ര അഞ്ച് കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച് ചെങ്കോട്ട മൈതാനത്ത് സംഗമിക്കും. വൈകിട്ട് 5.30ന് പൊതുസമ്മേളനത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യാതിഥിയാകും.













