Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
May 23, 2026, 07:18 am IST
inKerala

കാസര്‍കോട്: പരാജയത്തിന് ശേഷം ചേര്‍ന്ന സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മറ്റി യോഗത്തില്‍ അതിരൂക്ഷ വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് തുറന്നടിച്ച് അംഗങ്ങള്‍. നിലവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ അന്ത്യം കാണുമെന്നും മുന്നറിയിപ്പ്.
പയ്യന്നൂരിലെ സംഘടനാ വിഷയം തൃക്കരിപ്പൂരിലെ തോല്‍വിക്ക് പ്രധാന കാരണമായി. കെ.കെ. രാഗേഷ് നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂല്‍ ബേബിയെന്നും വിമര്‍ശനം.

പി. ജയരാജനും കെ.കെ. ശൈലജയും നേതൃനിരയിലേക്ക് വരണം. പി. ജയരാജന്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി കോട്ടയെന്നു അറിയപ്പെടുന്ന തൃക്കരിപ്പൂരിലെ തോല്‍വി, പാര്‍ട്ടിക്ക് കടുത്ത ആഘാതം ഉണ്ടാക്കിയിരുന്നു. പരാജയ കാരണം ചര്‍ച്ചയാകുന്നതിനിടെ സമൂഹ മാധ്യമങ്ങളില്‍ നേതാക്കള്‍ക്ക് നേരെയുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. മണ്ഡലത്തില്‍ എല്‍ഡിഎഫ് രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് പ്രതീക്ഷിച്ച നഗരസഭയില്‍ വോട്ട് കുറഞ്ഞു. സിപിഎം കേന്ദ്രമായ കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്‍കൈ നേടിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. കയ്യൂര്‍ പഞ്ചായത്തിലെ പല വാര്‍ഡുകളിലും വോട്ട് ചോര്‍ന്നു.

കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ തിരിച്ചടി ഉണ്ടായി. പ്രതീക്ഷിച്ച മുന്നേറ്റം ചെറുവത്തൂരിലും പിലിക്കോടും എല്‍ഡിഎഫിന് പുലര്‍ത്താന്‍ കഴിഞ്ഞില്ല. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ തവണ പതിനായിരത്തില്‍ പരം വോട്ടുകള്‍ ആണ് ലഭിച്ചത്. അത് ഏഴായിരത്തിലേക്ക് ചുരുങ്ങി. രൂപീകൃതമായ ശേഷം ആദ്യമായാണ് തൃക്കരിപ്പൂര്‍ മണ്ഡലം സിപിഎമ്മിനെ കൈവിട്ടത്. 2021 ലെ തെരഞ്ഞെടുപ്പില്‍ എം. രാജഗോപാലന്‍ 26,137 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് തൃക്കരിപ്പൂര്‍. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ മത്സരിച്ച് ജയിച്ച മണ്ഡലത്തിലാണ് ഇത്തവണത്തെ ജനവിധി യുഡിഎഫിന് അനുകൂലമായത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയാറാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സിപിഎം കാസര്‍കോട് ജില്ലാ സെക്രേട്ടറിയറ്റിലും ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറിക്ക് അണികള്‍ ക്ലാസെടുക്കേണ്ട അവസ്ഥയായെന്നും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നേതാക്കളുടെ ധാര്‍ഷ്ട്യം കൊണ്ട് ചര്‍ച്ചയായില്ലെന്നും അംഗങ്ങള്‍ തുറന്നടിച്ചു.

ജനങ്ങളോടുള്ള നേതാക്കളുടെ സമീപനത്തില്‍ മാറ്റം ഉണ്ടാവണം. പിണറായി വിജയന്റെ ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. സര്‍ക്കാരും പാര്‍ട്ടിയും രണ്ട് ധ്രുവങ്ങളിലായി പ്രവര്‍ത്തിച്ചു. പി.കെ.ശ്രീമതി വായില്‍ തോന്നിയത് വിളിച്ചുപറയുകയാണ്. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വീണ്ടും തരംതാഴ്‌ത്തുന്നതാണ് ശ്രീമതിയുടെ പ്രതികരണമെന്നും വിമര്‍ശനം. തൃക്കരിപ്പൂരിലെ പരാജയം യുഡിഎഫ് തരംഗം മാത്രമല്ല. പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നതില്‍ പ്രാദേശികമായി പരിശോധിക്കേണ്ട വിഷയങ്ങളുണ്ട്. 10 വര്‍ഷം എംഎല്‍എ ആയിരുന്ന ജില്ലാ സെക്രട്ടറി പ്രചാരണ ഘട്ടത്തില്‍ തിരിഞ്ഞുനോക്കിയില്ലെന്നും വിമര്‍ശനം ഉണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകം മുതല്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ച വരെ സംസാര വിഷയമായപ്പോഴൊക്കെ പ്രതിക്കൂട്ടിലാക്കിയത് സംസ്ഥാന നേതൃത്വത്തെയാണ്. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയായതും പയ്യന്നൂരിലെ വിഷയവും കാസര്‍കോട് ജില്ലയേയും ബാധിച്ചുവെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ചിലര്‍ പറഞ്ഞു.

എം.വി. ഗോവിന്ദന്റെ പല വാര്‍ത്താസമ്മേളനങ്ങളും നെഗറ്റീവ് ഫലം ഉണ്ടാക്കിയെന്ന വിമര്‍ശമാണ് അംഗങ്ങള്‍ ഉന്നയിച്ചത്. തൃക്കരിപ്പൂരിലും ഉദുമയിലുമുണ്ടായ തോല്‍വി ജില്ലയിലെ സിപിഎമ്മിനുണ്ടാക്കിയ ആഘാതം ചെറുതല്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

Tags: CPM State Secretary MV GovindanCPM Trikkarippur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

Kerala

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ‘ആളെ പറ്റിക്കൽ’; സിപിഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് എം.വി. ഗോവിന്ദൻ

Article

കഥയറിയാതെ ആട്ടം കാണുന്നവര്‍

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.